തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. ബാലഭാസ്‌കറിന്റെ പിതാവും സോബി ജോര്‍ജ്ജുമാണ്  ഹര്‍ജികള്‍ നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതി ഹര്‍ജികള്‍ സ്വീകരിച്ചു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. മാത്രവുമല്ല ഡ്രൈവറുടെ അതിവേഗമാണ് അപകട കാരണമെന്നായിരുന്നു കണ്ടെത്തല്‍. 

എന്നാല്‍ സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ കുടുംബം തൃപത്‌രല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്ത് വന്നത്. 

പുനരന്വേഷണം സംബന്ധിച്ച ഹര്‍ജി ബാലഭാസ്‌കറിന്റെ പിതാവ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേററ് കോടതിയില്‍ നല്‍കിയിട്ടുണ്ട്. സോബി ജോര്‍ജ്ജും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം സംഭവവുമായി ബന്ധപ്പെട്ട് സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍, സാക്ഷി മൊഴികള്‍ കളവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. സോബി ജോര്‍ജ്ജിനെതിരേ കേസെടുക്കാനുള്ള നടപടിയും സിബിഐ തുടങ്ങിവെച്ചിരുന്നു.

content highlights: balaBhaskar death, Family seek Reinvestigation, files petition