ബാലഭാസ്കർ| Photo: Mathrubhumi
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഫോണ്‍ അടക്കം എല്ലാം പരിശോധിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍. ബാലഭാസ്കറിന്റെ പിതാവ് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് പ്രോസിക്യൂഷന് ഇക്കാര്യം വ്യക്തമാക്കിയത്. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. കുടുംബാംഗങ്ങളുടെ ആരോപണം അന്വേഷിക്കണമെങ്കില്‍ അവര്‍ തെളിവുകൊണ്ടുവരണമെന്നും പ്രോസിക്യൂഷന് പറഞ്ഞു.
ബാലഭാസ്കറിന്റെ മരണം അപകടത്തില്‍ സംഭവിച്ചതാണെന്നാണ് സി.ബി.ഐ. നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനെതിരേയാണ് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി, തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
ബാലഭാസ്കര്‍ അപകടസമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍, സുഹൃത്ത് പ്രകാശന് തമ്പി പിന്നീട് ഏറ്റുവാങ്ങിയിരുന്നു. പിന്നീട് പ്രകാശന് തമ്പിയെ സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്.ഐ. കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്ന് ഡി.ആര്.ഐ. ഫോണ്‍ അന്വേഷണത്തിന് അയച്ചിരുന്നു. എന്നാല്‍ സി.ബി.ഐ. ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഫോണിനെ കുറിച്ച് അന്വേഷണം നടത്തിയില്ല എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.
ഈ ഫോണ്‍ സംബന്ധിച്ച വിശദാംശം ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി അത് അനുവദിച്ചിരുന്നില്ല. ഇന്ന് തന്നെ നിലപാട് സി.ബി.ഐ. വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായാണ് സി.ബി.ഐക്കു വേണ്ടി പ്രോസിക്യൂഷന് ചില കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമാക്കിയത്.
ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. നടത്തിയത് ശരിയായ അന്വേഷണമാണ്. സി.ബി.ഐ. കണ്ടെത്തിയതെല്ലാം ശരിയായിരുന്നു. ഫോണ്‍ സംബന്ധിച്ചും പരിശോധന നടത്തിയതാണ്. അസ്വാഭാവികമായി ഒന്നും ഫോണില്‍നിന്ന് കണ്ടെത്താനായില്ലെന്നും സി.ബി.ഐക്കു വേണ്ടി പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇനി അന്വേഷിക്കണമെങ്കില്‍ കുടുംബാംഗങ്ങള്‍ തന്നെ തെളിവ് ഹാജരാക്കണം. നാട്ടില്‍ പല സംശയങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവും. അതെല്ലാം ദൂരീകരിക്കുന്ന രീതിയില്‍ അന്വേഷണം നടത്തുക പ്രായോഗികമല്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഹര്‍ജിയില്‍ ഉത്തരവ് പറയാന്‍ കോടതി കേസ് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..