വ്യവസായം വളര്‍ത്താന്‍ പിന്‍വാതില്‍ നിയമനം 1155; വിനോദസഞ്ചാര വകുപ്പില്‍ ഡ്രൈവറാകാം, അടുക്കളവഴി


ബി. അജിത് രാജ്

വിനോദസഞ്ചാര വകുപ്പില്‍ അടുക്കളജോലിക്കായി പിന്‍വാതില്‍നിയമനം നേടുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിലൂടെ പി.എസ്.സി. തസ്തികകളിലുമെത്താം. അടുക്കളസഹായി (കിച്ചണ്‍ മേട്ടി) തസ്തികയിലേക്കെടുക്കുന്ന താത്കാലികജീവനക്കാരാണ് ഷോഫര്‍ (ഡ്രൈവര്‍) ആയി മാറുന്നത്.

Photo: Mathrubhumi Archives

തിരുവനന്തപുരം: നവവ്യവസായ സംരംഭകരെ സഹായിക്കാന്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ചട്ടം ലംഘിച്ച് നിയമിച്ചത് 1155 പേരെ. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനെ ഒഴിവാക്കി നേരിട്ടായിരുന്നു നിയമനം. ഭരണകകക്ഷിയുടെ ശുപാര്‍ശക്കത്തുള്ളവര്‍ പലരും നിയമനം നേടി. സെന്റര്‍ഫോര്‍ മാനേജ്മെന്റ് ഡയറക്ടറേറ്റ് (സി.എം.ഡി.)വഴി ഫെബ്രുവരിയിലാണ് അപേക്ഷ ക്ഷണിച്ചത്. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി. മാസം 20,000 രൂപ ശമ്പളത്തില്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായിരുന്നു നിയമനം.

ബി.ടെക്., എം.ബി.എ. ബിരുദധാരികളെയാണ് വേണ്ടിയിരുന്നത്. അരലക്ഷം ബി.ടെക്. ബിരുദധാരികള്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരായുണ്ട്. എം.ബി.എ.ക്കാര്‍ക്കും ക്ഷാമമില്ല. എന്നാല്‍, മുന്‍ഗണനക്രമവും സംവരണവും പാലിക്കാതെ കിട്ടിയ അപേക്ഷകരില്‍നിന്ന് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്റേണുകള്‍ക്ക് പ്രതിഫലമായി മാസം 2.31 കോടി രൂപ സര്‍ക്കാര്‍ ചെലവിടുന്നുണ്ട്.



സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ സാമ്പത്തികം വിനിയോഗിക്കുന്ന സ്ഥാപനങ്ങളും പി.എസ്.സി. അല്ലെങ്കില്‍ എംപ്ലോയ്മെന്റ് വഴി മാത്രമേ നിയമനം നടത്താവൂ എന്നാണ് ചട്ടം. തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി ഇക്കാര്യം കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു.

പാര്‍ട്ടി നിയമനത്തില്‍ 15 ഡ്രൈവര്‍മാര്‍

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പില്‍ അടുക്കളജോലിക്കായി പിന്‍വാതില്‍നിയമനം നേടുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിലൂടെ പി.എസ്.സി. തസ്തികകളിലുമെത്താം. അടുക്കളസഹായി (കിച്ചണ്‍ മേട്ടി) തസ്തികയിലേക്കെടുക്കുന്ന താത്കാലികജീവനക്കാരാണ് ഷോഫര്‍ (ഡ്രൈവര്‍) ആയി മാറുന്നത്.

കിച്ചണ്‍ മേട്ടി തസ്തിക പി.എസ്.സി.ക്ക് വിട്ടിട്ടില്ല. ഭരണം മാറുന്നതനുസരിച്ച് ഇവിടേക്ക് ആളെ നിയമിക്കും. ഇങ്ങനെ തുടരുന്നവരെ നിശ്ചിതകാലാവധി കഴിയുമ്പോള്‍ സ്ഥിരപ്പെടുത്തും. ലാസ്റ്റ് ഗ്രേഡില്‍ ഉള്‍പ്പെടുന്നതോടെ വകുപ്പുതല സ്ഥാനക്കയറ്റത്തിലൂടെ പിന്നീട് ഡ്രൈവര്‍മാരാകും.

ടൂറിസം ഡയറക്ടറേറ്റിലും മന്ത്രിമന്ദിരങ്ങളുമായി 15 താത്കാലിക ഡ്രൈവര്‍മാരുണ്ട്. എല്ലാം ഇടതുപാര്‍ട്ടി നിയമനങ്ങളാണ്. താത്കാലിക നിയമനങ്ങള്‍ക്ക് എംപ്ലോയ്മെന്റിനെ സമീപിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, പാര്‍ട്ടി പട്ടികപ്രകാരമായിരുന്നു നിയമനം. ക്ലീനര്‍, വാച്ചര്‍ തസ്തികകളിലേക്കും ഇതേരീതിയില്‍ നിയമനം നടക്കുന്നുണ്ട്. ഡയറക്ടറേറ്റിലെ വാച്ചര്‍ തസ്തികയിലേക്ക് പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ടൂറിസം ഡയറക്ടറേറ്റിലെ വാഹനദുരുപയോഗം എ.ജി. പരിശോധനയില്‍ പിടികൂടിയിരുന്നു. മൂന്നുവാഹനങ്ങളുള്ളിടത്ത് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കുമാത്രം ഒമ്പതുവാഹനങ്ങളാണ് വിട്ടുകൊടുത്തിട്ടുള്ളത്. ഒമ്പത് ഡ്രൈവര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

Content Highlights: backdoor appointments industries department tourism department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented