
സംഘർഷത്തിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു.
പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായതാണ് പോലീസ് നടപടിയിലേക്ക് നയിച്ചത്. സമരക്കാര്‍ റോഡ് ഉപരോധിക്കുകയും പോലീസ് ബാരിക്കേഡ് തകര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
റാങ്ക് ലിസ്റ്റ് ക്രമക്കേട്, അനധികൃത നിയമനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചത്.
Content Highlights: back door appointment row Kerala; Youth congress protest in Kerala Secretariat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..