കെ.ബാബു രാജി പിന്‍വലിച്ചു


തൃശൂര്‍ വിജിലന്‍സ് കോടതി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട സാഹചര്യം ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായി. വിധി അനുചിതമാണെന്ന് ഹൈക്കോടതി പറയുകയും ചെയ്തു. ആര്യാടന്‍ മുഹമ്മദിനെതിരായ കേസിലും ശക്തമായ നിരീക്ഷണമുണ്ടായി

കൊച്ചി: എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു രാജി പിന്‍വലിച്ചു. ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനേത്തുടര്‍ന്നാണ് ബാബു രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. ശനിയാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ തീരുമാനമെടുത്തതെന്ന് ബാബു പറഞ്ഞു.

തൃശൂര്‍ വിജിലന്‍സ് കോടതി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട സാഹചര്യം ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായി. വിധി അനുചിതമാണെന്ന് ഹൈക്കോടതി പറയുകയും ചെയ്തു. ആര്യാടന്‍ മുഹമ്മദിനെതിരായ കേസിലും ശക്തമായ നിരീക്ഷണമുണ്ടായി
മന്ത്രിസഭയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിച്ചയാളല്ല ഞാന്‍. യു.ഡി.എഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും വിധേയനായി പ്രവര്‍ത്തിക്കുന്ന തന്റെ വ്യക്തിപരമായ തീരുമാനത്തിന് പ്രസക്തിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ബാബു പറഞ്ഞു.

തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതി നിരീക്ഷണം വന്നപ്പോഴും മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇപ്പോള്‍ എന്റെ സ്‌റ്റേറ്റ് കാര്‍ ലൈറ്റ് നീക്കി, ബോര്‍ഡും മാറ്റി തിരുവനന്തപുരത്തെ വീട്ടിലുണ്ട്. രാജി പ്രഖ്യാപിച്ച ശേഷം സ്വകാര്യ കാറിലാണ് തിരിച്ചുപോയത്. തന്റെ ഉദ്യോഗസ്ഥനമാരോട് മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് യാത്ര പറഞ്ഞിരുന്നു. എം.എല്‍.എ ഹോസ്റ്റലില്‍ മുറിക്ക് അപേക്ഷ നല്‍കിയിരുന്നു- ബാബു പറഞ്ഞു.

മുഖ്യമന്ത്രി രാവിലേയും പിന്നീടും വിളിച്ച് സംസാരിച്ചിരുന്നു. രാജി തള്ളിക്കളയാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചു. കോണ്‍ഗ്രസും യുഡിഎഫും അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ട്. യു.ഡി.എഫില്‍ യാതൊരു വിധ അലോസരവും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പേരില്‍ എഫ്.ഐ.ആര്‍ പോലുമില്ല. തനിക്കെതിരായ വിധി അസാധാരണമായിരുന്നു. രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു അതൊക്കെ.

താനൊരു സാധാരണക്കാനാണ്. പാര്‍ട്ടിയോടും നേതാക്കന്‍മാരോടുമുള്‍പ്പെടെ നിരവധി പേരോട് കടപ്പാടുകളുണ്ട്. അതുകൊണ്ട് മുന്നണി തീരുമാനത്തില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ തനിക്ക് സാധിക്കില്ല.

ഇവിടെ വികസനവും ജനക്ഷേമവും നടക്കുന്നുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത്. ഇതിനായി വി.എസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വെറുക്കപ്പെട്ടവരെ കൂട്ടുപിടിച്ചു. സംസ്ഥാനത്ത് സിപിഎം നടത്തുന്നത് ചുവപ്പന്‍ ഫാസിസമാണെന്നും ടി. പി. ശ്രീനിവാസനെ മര്‍ദ്ദിച്ചത് ഇതിന് തെളിവാണെന്നും കെ. ബു പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented