
ജോജു ജോർജ്, കെ സുധാകരൻ, ബി ഉണ്ണിക്കൃഷ്ണൻ
കൊച്ചി: നടൻ ജോജു ജോർജിനെ തെരുവ് ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റിനെതിരെ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടങ്ങിയ ഒരു കലാകാരനെ ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് പോലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി ഒരു സമരവുമായി മുമ്പോട്ട് പോകുമ്പോൾ നടൻ ജോജു ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് തന്റെ വാഹനത്തിനരികെ കിടക്കുന്ന ഒരു രോഗിയുടെ അവസ്ഥയാണ്. ഇത്തരം ഒരു പ്രശ്നത്തിൽ ഇടപെടുമ്പോൾ അതിനൊരു വൈകാരികതയുടെ തലമുണ്ട്. അയാളൊരു കലാകാരനാണ്. അതിന്റെ എല്ലാ തലങ്ങളും ഉൾക്കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചതെന്ന് ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടക്കിയ ഒരു കലാകാരനെ ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പിച്ചതിലും അദ്ദേഹത്തിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തതിലും ശക്തമായ പ്രതിഷേധമുണ്ട്. അത് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. പ്രതിപക്ഷ നേതാവ് ജോജുവിനോട് നേരിട്ട് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നടന് ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയ്ക്ക് ശേഷം പോലീസ് വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവിനെതിരേ ഉന്നയിച്ച പ്രധാന ആരോപണം പൊളിഞ്ഞു. ജോജു മദ്യലഹരിയിലാണ് സമരക്കാര്‍ക്കെതിരേ തിരിഞ്ഞതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..