പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബി.ടെക് പരീക്ഷയില്‍ കോപ്പിയടി കണ്ടെത്തിയ കോളേജുകളുടെ പ്രിന്‍സിപ്പല്‍മാരെ വിളിച്ചു വരുത്തും. നാലു കോളേജുകളിലാണ് ഹൈടെക് കോപ്പിയടി കണ്ടെത്തിയത്. പ്രിന്‍സിപ്പല്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരാതി പൊലീസിന് കൈമാറും. വെള്ളിയാഴ്ച നടന്ന ബിടെക് മൂന്നാം സെമസ്റ്ററിലെ ലീനിയര്‍ ആള്‍ജിബ്ര ആന്‍ഡ് കോംപ്ലക്സ് അനാലിസിസ് ( linear algibra and complex analysis) എന്ന പരീക്ഷയിലാണ് കോപ്പിയടി കണ്ടെത്തിയതും പരീക്ഷ റദ്ദാക്കിയതും.
മൊബൈല്‍ ഫോണില്‍ ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് വാട്സാപ് ഗ്രൂപ്പു വഴിയാണ് ഉത്തരങ്ങള്‍ പകര്‍ത്തിയെഴുതിയത്. ഇതിന് വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നു തന്നെയാണ് നിഗമനം. നാലു കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇവിടെ നിന്ന് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് തേടാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തീരുമാനിച്ചു.
ഈ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരോട് നാളെ സര്‍വകലാശാല ആസ്ഥാനത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിശദാംശങ്ങള്‍ പ്രകാരമായിരിക്കും പൊലീസില്‍ പരാതി നല്‍കുക. വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ കോപ്പിയടി ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍വകലാശാലയ്ക്ക് പോലീസിന്റെ സഹായം തേടിയേ പറ്റൂ.
തുടര്പരീക്ഷകളുടെ കൃത്യതയോടെയുള്ള നടത്തിപ്പിനായി മുഴുവന്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു.
content highlights : B Tech exam copying in Kerala, college principals summoned
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..