ബി. ഗോപാലകൃഷ്ണൻ, കെ. സുധാകരൻ | Photo: Mathrubhumi
തൃശൂര്‍: രാജ്യത്ത് ഇന്നുള്ളതെല്ലാം കോണ്‍ഗ്രസുണ്ടാക്കിയതാണെങ്കില്‍ എന്തുകൊണ്ട് ജനം വെറുത്തുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനോട് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. കെ. സുധാകരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദി നിസ്സാരക്കാരനാണെന്ന അവകാശവാദം അംഗീകരിച്ചാല്‍, 'ശക്തനായ' രാഹുല്‍ ഗാന്ധി വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഇന്ന് ഇന്ത്യയില്‍ കാണുന്ന എല്ലാ അധമത്വങ്ങളുടേയും കാരണക്കാര്‍ കോണ്‍ഗ്രസ് മാത്രമാണ്. ഇന്ത്യയെ വെട്ടിമുറിച്ചത് പോലും നെഹ്രുവിന്റെ അധികാര ആര്‍ത്തി കൊണ്ടായിരുന്നു. എല്ലാം ഉണ്ടാക്കിയത് കോണ്‍ഗ്രസാണെന്ന് പറയുന്ന സുധാകരന്‍ ബി.ജെ.പിയുമായി സംവാദത്തിന് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇന്ന് പ്രതിപക്ഷമാകാന്‍ പോലും കഴിയാത്തതെന്നും കോണ്‍ഗ്രസിന്റെ ഏതെങ്കിലും പ്രധാനമന്ത്രി അഴിമതി നടത്താതെ അഞ്ചുവര്‍ഷം ഭരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 'പാവപ്പെട്ട ഇന്ത്യക്കാരെ പറ്റിച്ചും വഞ്ചിച്ചും വളര്‍ന്ന നെഹ്‌റു കുടുംബം ഇന്ത്യയെ കുടുംബ സ്വത്താക്കി മാറ്റുകയായിരുന്നില്ലെ? ഗാന്ധിജിയുമായി പുലബന്ധമില്ലാത്ത കുടുംബം, ഗാന്ധി എന്നത് കുടുംബപേരായി സ്വീകരിച്ചത് പാവപ്പെട്ടവരെ ചൂഷണം ചെയ്യാനുള്ള കുതന്ത്രമായിരുന്നില്ലെ?', ഗോപാലകൃഷ്ണന്‍ ചോദിച്ചു.
ആറ് പതിറ്റാണ്ട് ഭരിച്ചിട്ടും രാജ്യത്തെ പട്ടിണി മാറ്റാനും 30 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കാനും 32 കോടി വീടുകളില്‍ കക്കൂസ് ലഭ്യമാക്കാനും പതിനായിരം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: b goplakrishnan against k sudhakaran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..