കേരളത്തോട് കേന്ദ്രം ചിറ്റമ്മനയം കാണിക്കുന്നെന്ന ആരോപണം അര്‍ഥശൂന്യം- ബി.ഗോപാലകൃഷ്ണന്‍


മോദി സര്‍ക്കാരിനെ പ്രശംസിച്ചില്ലങ്കിലും ഫണ്ടിന്റെ പേരില്‍തെറി വിളി നിര്‍ത്താന്‍ തയ്യാറാകണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു

തൃശ്ശൂര്‍: കേരളസര്‍ക്കാരിനോട് കേന്ദ്രം ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെയും സഹകരണവകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും മറ്റ് സി.പി.എം. നേതാക്കളുടേയും ആരോപണം അര്‍ഥശൂന്യവും കാര്യങ്ങള്‍ പഠിക്കാതെയും മനസ്സിലാക്കാതെയും പറയുന്ന പൊള്ളവാദങ്ങളുമാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍.

ധനമന്ത്രി കാര്യങ്ങള്‍ മറച്ച് വെക്കുമ്പോള്‍ മറ്റുള്ളവര്‍ കാര്യങ്ങള്‍ പഠിക്കാതെ പറയുന്നു. അര്‍ഹമായ തുക കേരളത്തിന് ലഭിച്ചിട്ടുണ്ട്. ധനക്കമ്മി കുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ടുദിവസം മുമ്പ് അഡ്വാന്‍സ് പണം നല്‍കിയതില്‍ ഏറ്റവും കൂടുതല്‍ കിട്ടിയത് കേരളത്തിനാണ് 1276 കോടി.

ദുരന്തനിവാരണ ഫണ്ടിന്റെ കാര്യമാണങ്കില്‍ അത് വിതരണം ചെയ്യുന്നത് പതിനഞ്ചാം ഫിനാന്‍സ് കമ്മീഷനാണ്. പ്രധാനമന്ത്രി നേരിട്ട് കൊടുക്കുന്നതല്ല. കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ധനകാര്യ മന്ത്രാലയം വിതരണം ചെയ്യും. ഫിനാന്‍സ് കമ്മീഷന്റെ ശുപാര്‍ശയ്ക്ക് ആധാരം സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും ചേര്‍ന്ന് രൂപീകരിച്ച സമിതി സമര്‍പ്പിച്ച ഫോര്‍മുലയാണ്.

ജനസംഖ്യ,ഭൂപരിധി, ദുരന്തനാശനഷ്ടം,മുന്‍ ഫണ്ട് വിനിയോഗം,പ്രതിരോധ പ്രവര്‍ത്തനം എന്നീ അഞ്ച് ഘടകങ്ങളാണ് അടിസ്ഥാനം. ഈ ഫോര്‍മുല വെച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഫണ്ട് ചിറ്റമ്മനയം വെച്ച് കുറയ്ക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം കുറച്ചവെന്ന് ഈ ഫോര്‍മുല വെച്ച് പറയാന്‍ കേരളത്തിലെ ധനമന്ത്രിയെ വെല്ലുവിളിക്കുകയാണ്.

മാത്രമല്ല, ധനമന്ത്രി ഇത്രയും നാള്‍ ആവശ്യപ്പെട്ടത് നിത്യനിദാന ചിലവിന് റിസര്‍വ് ബാങ്കില്‍ നിന്നും അധികകടം എടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതും അനുവദിച്ചു. 30% കൂടുതല്‍ കടം അനുവദിച്ചു. കേരളം ആവശ്യപ്പെട്ടതും അര്‍ഹതപ്പെട്ടതും മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്ന പോലെ കേരളത്തിനും ലഭിച്ചു.

ഫോര്‍മുല വെച്ച് കേരളത്തിന്റെ രണ്ടിരട്ടി ജനസംഖ്യ കര്‍ണാടകത്തിലുണ്ട്. അവര്‍ക്ക് ലഭിച്ചത് 362 കോടിയാണ്. മൂന്നിരട്ടി കൂടുതലുള്ള മഹാരാഷ്ട്രയിലും എഴിരട്ടി കൂടുതലുള്ള ഉത്തര്‍പ്രദേശിലും ബിഹാറിലും ഫണ്ട് കൂടുതല്‍ കൊടുത്തു എന്ന് ആരോപണം ഉന്നയിക്കുന്നത് അപലപനീയമാണ്.

മഹാരാഷ്ട്രയില്‍ ബി.ജെ.പി. അല്ലല്ലൊ ഭരിക്കുന്നത്. ഇനി കൊറോണ ദുരന്തനഷ്ടം കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളിലാണ്. മരണം കൂടിയിട്ടുള്ളതും അവിടെയാണ്. ഏറ്റവും മുഖ്യമായ മറ്റൊരു കാര്യം മുന്‍ ഫണ്ട് വിനിയോഗമാണ്. ഓഖിക്കും പ്രളയത്തിനും ലഭിച്ച ഫണ്ടിന്റെ വിനിയോഗം ഇപ്പോഴും പൂര്‍ണമല്ല. വാസ്തവത്തില്‍ ഇത് മനസ്സിലാക്കി കൊണ്ടാണ് മുഖ്യമന്ത്രി കേന്ദ്രസഹായത്തെ സ്വാഗതം ചെയ്യുന്നതും ആരോപണം ഉന്നയിക്കാത്തതും.

കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന ധനമന്ത്രി ആദ്യം ചെയ്യേണ്ടത് 2016 മുതല്‍ ഇന്ന് വരെ ദുരന്തനിവാരണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ട യഫണ്ട് എത്ര?. വിനിയോഗം എങ്ങിനെ,എത്ര? എന്ന കാര്യങ്ങളെ കുറിച്ച് ധവളപത്രം ഇറക്കണം. മാത്രമല്ല കൊറോണ ദുരന്തത്തില്‍ കേരള സര്‍ക്കാരിന്റെ ചിലവ് എത്ര? വരവ് എത്ര?എന്നു തുറന്നുപറയണം.

വസ്തുതകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ടത് കാട്ടിയിട്ടില്ല എന്ന് ധനമന്ത്രി തെളിവുകള്‍ നിരത്തിയാല്‍ ബി.ജെ.പി .കേരളഘടകം കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് മേടിക്കാന്‍ ധനമന്ത്രിയുടെ കൂടെ നില്‍ക്കാം. തയ്യാറാണങ്കില്‍ തുറന്ന് പറയണം അല്ലങ്കില്‍ അര്‍ഥശൂന്യവും പൊള്ളയുമായ പോര്‍വിളി നിര്‍ത്തണം. മോദി സര്‍ക്കാരിനെ പ്രശംസിച്ചില്ലങ്കിലും ഫണ്ടിന്റെ പേരില്‍തെറി വിളി നിര്‍ത്താന്‍ തയ്യാറാകണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു

content highlights: b gopalakrshnan critices thomas issac and kadakampally surendran

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented