തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കണം- ബി.ഗോപാലകൃഷ്ണന്‍


ബി. ഗോപാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍. ആള്‍ കേരള എലിഫന്റ് ഒണേര്‍സ് ഫെഡറേഷനും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ഉയര്‍ത്തിയ ആവശ്യം തന്നെയാണ് തൃശ്ശൂര്‍ പൂരപ്രേമികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഉള്ളത്. ആറാട്ടുപുഴ പൂരവും തൃശ്ശൂര്‍ പൂരവും പഴയകാല പാരമ്പര്യത്തോടെയും പ്രൗഡിയോടെയും യാതൊരു തടസങ്ങളുമില്ലാതെ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനാവശ്യമായി ആനകള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവന്ന് ആനകളെ പൂരത്തില്‍ പങ്കെടുപ്പിക്കാതെ പൂരം അലങ്കോലപ്പെടുത്താനുള്ള ഒരു ശ്രമവും അംഗീകരിക്കാന്‍ കഴിയില്ല. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും വിലക്കിയത് കരിയും കരിമരുന്നും ഇല്ലാതാക്കി പൂരങ്ങളുടയും തൃശ്ശൂര്‍ പൂരത്തിന്റേയും മഹിമയും പാരമ്പര്യവും തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ട സജീവമായി പ്രവര്‍ക്കുന്നുണ്ടന്നുള്ളതാണ്.

എന്ത് വില കൊടുത്തും ഈ അനീതിയെ തടയുമെന്നും ഹിഡന്‍ അജണ്ട പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം, വലുതും ചെറുതുമായ ചെറുപൂരങ്ങള്‍, നേര്‍ച്ചകള്‍ എന്നീ ഉത്സവങ്ങള്‍ പൂര്‍ണ്ണ സ്വാതന്ത്യത്തോടെ നടത്തുവാന്‍ ഏതറ്റവരെ പോകാനും ബി.ജെ.പി തയ്യാറാകും. ഇതിനായി ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നതിന്റെ ആദ്യ പടിയായാണ് കഴിഞ്ഞ ദിവസം നടന്ന ബി.ജപി ഉപവാസമെന്നും അധികാരികളുടെ അഹങ്കാരം അവസാനിപ്പിച്ചില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: B Gopalakrishnan, Thrissur Pooram, Thechikottukavu Ramachandran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented