ജോസ് കെ മാണിയുടെ മുന്നണി മാറ്റം:വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ സിപിഎം മാമോദീസ മുക്കി-ബി.ഗോപാലകൃഷ്ണന്‍


ബി ഗോപാലകൃഷ്ണൻ |ഫോട്ടോ: റിദിൻ ദാമു | മാതൃഭൂമി

തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ്സുമായി ചേര്‍ന്നതോടെ വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ സിപിഎം മാമ്മോദീസ മുക്കിയതായി ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍.

അഴിമതി ആരോപണം ഉന്നയിച്ച് കെ.എം മാണിയുടെ മുന്‍പില്‍ വീരപ്പനെ കൊണ്ട് വെറ്റിലയും അടക്കയും സമര്‍പ്പിച്ച് കെ.എം മാണിക്ക് സമര്‍പ്പിച്ച വിരപ്പന്‍ പട്ടം ജോസ് മോന്റെ കയ്യില്‍ നിന്നും മേടിച്ച് വീരപ്പന്റെ കുടുംബത്തിന് തിരിച്ച് കൊടുക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസിന്റെ ഇടതുപ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അല്ലങ്കില്‍ വീരപ്പനോട് ചെയ്യുന്ന വഞ്ചനയാണ്. വീരപ്പന്റെ ആത്മാവ് പൊറുക്കില്ല. കമ്മൂണിസ്റ്റ് വര്‍ഗ്ഗ സംഘര്‍ഷ വിപ്‌ളവത്തില്‍ മാമോദിസ മുക്കിയതോടെ കെ.എം മാണിയും മകനും വിശുദ്ധ പട്ടത്തിനര്‍ഹരായി. അവര്‍ക്ക് ചേരുന്നതല്ല വീരപ്പന്‍ പട്ടം. അരിവാള്‍ നെല്‍ക്കതിരിനും ചുറ്റികക്കും പകരം അരിവാള്‍ രണ്ടിലയായി കമ്മുണിസ്റ്റ് ചിഹ്നവും മാറ്റാം. നികൃഷ്ടജീവികളെ ജോസ് മോനെ കൊണ്ട് വിശുദ്ധരുമാക്കാം. പാല പാലം വലിക്കുമൊ എന്നെ അറിയേണ്ടു. അരിവാള്‍ വന്ന് ഇലയില്‍ വീണാലും തണ്ടും ഇലയും അരിവാളില്‍ വീണാലും മുറിയുന്നത് രണ്ടിലയാണന്ന കാര്യം ജോസ് മോന്‍ ഓര്‍മ്മിച്ചാല്‍ നന്ന്. ഇല നുള്ളിനുള്ളി കളഞ്ഞ് കളിച്ച കൈപ്പത്തിയില്‍ നിന്ന് പിടി വിട്ട് അരിവാളിന്റെ നെഞ്ചത്ത് വീഴുന്നതും നഷ്ടം. വാസ്തവത്തില്‍ ചേരുന്നത് ഇലയും തണ്ടും താമര പൂവുമായിരുന്നു. ജോസ് മോനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കഷ്ടകാലത്ത് ബുദ്ധിയും മങ്ങും. ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented