മൻസിയ വി.പി | Photos: facebook.com/profile.php?id=100009324138716
തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മന്‍സിയ എന്ന അഹിന്ദു യുവതിക്ക് ഭരതനാട്യം കളിക്കാന്‍ അനുമതി നിഷേധിച്ച ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണന്‍. അഹിന്ദുക്കളെയല്ല ക്ഷേത്ര അവിശ്വാസികളെയാണ് ക്ഷേത്രത്തില്‍ തടയേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
മന്‍സിയക്ക് ഭരതനാട്യം അവതരിപ്പിക്കാന്‍ അനുമതി നല്‍കണം. അവര്‍ ക്ഷേത്ര വിശ്വാസിയാണൊ അല്ലയോ എന്നതാണ് പരിശോധിക്കേണ്ടത് അല്ലാതെ ഹിന്ദു ആണൊ അഹിന്ദു ആണൊ എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ക്ഷേത്ര വിരുദ്ധമാണ്. യേശുദാസിനെ പോലെയുള്ള ക്ഷേത്ര വിശ്വാസികളെ അഹിന്ദു എന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് അപരിഷ്‌കൃത സമീപനമാണ്. ക്ഷേത്ര ആ ചാരത്തെ എതിര്‍ക്കുന്നവര്‍ ഭരിക്കുമ്പോള്‍ ക്ഷേത്ര വിശ്വാസികളെ അഹിന്ദുക്കളെന്ന് മുദ്രകുത്തി അപമാനിച്ച് കലകള്‍ അവതരിപ്പിക്കാന്‍ അനു വദിക്കാത്തത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: b gopalakrishnan responds on mansiya controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..