തോമസ് ഐസക് ഭയക്കുന്നതെന്തിന്? ഇ.ഡിക്ക് മുന്നില്‍ ഉത്തരം നല്‍കണം- ബി. ഗോപാലകൃഷ്ണന്‍


ബി. ഗോപാലകൃഷ്ണൻ| Photo: Mathrubhumi

തൃശ്ശൂര്‍: കുറ്റങ്ങള്‍ ഒന്നും ചെയ്യാത്തവര്‍ക്ക് ആരേയും ഭയപ്പെടേണ്ട കാര്യമില്ലെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. തോമസ് ഐസക്ക് മുന്‍ ധനകാര്യ മന്ത്രിയെന്ന പ്രത്യേക പരിരക്ഷ വേണമെന്ന് ചിന്തിക്കുകയും അന്വേഷണ ഏജന്‍സിയെ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നേരിടുമെന്ന് പറയുകയും ചെയ്യുന്നത് മുന്‍ ധനമന്ത്രിക്ക് യോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

വിജയ് മണ്ഡല്‍ ചൗധരി - യൂണിയന്‍ ഓഫ് ഇന്ത്യ കേസ്സില്‍ സുപ്രീം കോടതിതിയുടെ ഉത്തരവ് പ്രകാരം ഒരു വ്യക്തിക്ക് ഇ.ഡി. നോട്ടീസ് അയക്കുന്നതിന് മുന്‍പോ നോട്ടീസിലോ കാരണം പറയേണ്ടതില്ലന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഇ ഡി തയ്യാറാക്കുന്ന മൊഴി ഒരു കാരണവശാലും ഭരണഘടന വ്യക്തിക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിനോ അവകാശങ്ങള്‍ക്കോ ക്ഷതം എല്‍പ്പിക്കുന്നില്ലന്നും ഇത് ഒരു ഇന്റേണല്‍ രേഖ മാത്രമാണന്നും വിധിന്യായത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ച വാദങ്ങളാണ് ഇപ്പോള്‍ ഐസക്ക് ഉന്നയിക്കുന്നത്. എന്തിനാണ് ഐസക്കിന്റെ കുടുംബ വിവരങ്ങള്‍ തേടുന്നതെന്നാണ് മറ്റൊരു ചോദ്യം. ഐസക്ക് ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്. തോമസ് ഐസക്ക് എന്ന കേരളത്തിന്റെ മുന്‍ ധനമന്ത്രിക്ക് ഭയമല്ല വേണ്ടത്. നിര്‍ഭയത്തോടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുകയാണ് വേണ്ടതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights: b gopalakrishnan, thomas issac


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented