ഹര്‍ത്താലിലെ അക്രമം: ഭരണ-പ്രതിപക്ഷങ്ങളുടെ മൗനം ലജ്ജാകരം- ബി. ഗോപാലകൃഷ്ണന്‍


ബി. ഗോപാലകൃഷ്ണൻ | Photo: Mathrubhumi

തൃശ്ശൂർ: വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ നടത്തിയ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും വ്യാപകമായ അക്രമവും നടന്നത് കേരളത്തില്‍ മാത്രമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. പോലീസുകാര്‍, പത്രപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍ തുടങ്ങി നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി അടക്കം നിരവധി വാഹനങ്ങളും ആംബുലന്‍സും അക്രമത്തിനിരയായി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കര്‍ശന നടപടിക്ക് സ്വമേധയാ ഉത്തരവിറക്കി. എല്ലാ തോന്നിവാസങ്ങളും കണ്ടിട്ടും മൗനികളായിരിക്കുകയാണ് കേരളത്തിലെ ഭരണ- പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു.

അക്രമവും ശല്യവും സഹികെട്ട് നാട്ടുകാര്‍ പോലും രംഗത്തിറങ്ങിയിട്ടും ഇവര്‍ മിണ്ടുന്നില്ല. സംഘടിത മത വോട്ട് ബാങ്കിന്റെ ലക്ഷ്യമാണ് മൗനത്തിന്റെ കാരണം. എന്‍ഐഎ യുടെ സര്‍ജിക്കല്‍ സ്ട്രക്കിന് എന്തുകൊണ്ട് പിന്തുണ നല്‍കുന്നില്ല. തല്‍ക്കാലംആരും എതിര്‍ത്ത് പറഞ്ഞില്ലങ്കിലും ഈ മതഭീകരവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ഇവര്‍ മടി കാണിക്കില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights: b gopalakrishnan, bjp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented