ബി.ഗോപാലകൃഷ്ണൻ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സംവിധായകന്‍ കമലിനെതിരെ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. ഇടതുപക്ഷ സ്വാധീനം ചലച്ചിത്ര അക്കാഡമിയില്‍ വളര്‍ത്തുന്നതിനുവേണ്ടി കരാര്‍ ജീവനക്കാരെ പിന്‍വാതിലിലൂടെ സ്ഥിരമാക്കാന്‍ ശ്രമിച്ചത് ഔദ്യോഗിക പദവിയുടെ ദുരുപയോഗവും കുറ്റകൃത്യവുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കമല്‍ രാജിവെക്കുകയോ, സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പോലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. പോലീസ് കേസ് എടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നും പ്രതിഫലം പറ്റുന്ന പബ്ലിക് സര്‍വെന്റ് എന്ന നിലയില്‍ കമല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 181, 182, 409 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തിട്ടുള്ളതായി സമ്മതിച്ചതാണെന്ന് ബി. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എല്ലാ ജനങ്ങളോടും പ്രതിബദ്ധതയുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്വാര്‍ഥതയ്ക്കുവേണ്ടി പദവി ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: B Gopalakrishnan files complaint against Kamal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..