ബി. ഗോപാലകൃഷ്ണൻ| Photo: Mathrubhumi
തൃശ്ശൂര്‍: ഭരണഘടനയ്ക്കെതിരായ വിവാദപരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്. സജി ചെറിയാന് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാംസ്കാരിക മന്ത്രിക്ക് സംസ്ക്കാരം ഭാഷയിലെങ്കിലും വേണം. അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടച്ചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന. ഒരു പരമാധികാര രാഷ്ട്രത്തിന്റെ അടിത്തറയാണ് ഭരണഘടന. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യന്‍ ഭരണഘടന തൊഴിലാളിവിരുദ്ധമാണന്നും ജനാധിപത്യവും മതേതരത്വം, തുടങ്ങിയ കുന്തവും കുടച്ചക്രവുമൊക്കെ എഴുതിവെച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള ഉപകരണവും ഉപാധിയുമാണ് ഭരണഘടന എന്നും കേരളത്തിലെ സാംസ്കാരിക മന്ത്രി പ്രസ്താവന നടത്തുക എന്നത് തികഞ്ഞ ഭരണഘടനാ വിരുദ്ധതയും മന്ത്രിയായി തുടരാനുള്ള അയോഗ്യതയുമാണ്, ഗോപാലകൃഷ്ണന് പറഞ്ഞു.
Also Read
സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളതെന്നും ഗോപാലകൃഷ്ണന് വിമര്‍ശിച്ചു. മന്ത്രി സജി ചെറിയാന് മന്ത്രിയായി തുടരാന്‍ എന്ത് അര്‍ഹതയാണ് ഇനി ഉള്ളതെന്നും അദ്ദേഹം ആരാഞ്ഞു. മന്ത്രിക്കുവേണ്ടി ഭരണഘടന പൊളിച്ചുമാറ്റാന്‍ കഴിയില്ല. തൊഴിലാളിവിരുദ്ധവും ജനങ്ങളെ കൊള്ളചെയ്യാനുള്ള ഉപാധിയുമാണ് ഭരണഘടനയെങ്കില്‍ ഈ ഭരണഘടനക്ക് വിധേയമായി മന്ത്രിയായിട്ടുള്ള സജി ചെറിയാന് നടത്തുന്നത് കൊള്ളയും തൊഴിലാളിവിരുദ്ധതയുമാണന്ന് പറയേണ്ടിവരും. അല്ലങ്കില്‍ മന്ത്രി മാപ്പുപറഞ്ഞ് രാജി വെക്കണം. മാപ്പുപറയാതെ ഒരു നിമിഷം സജി ചെറിയാന് മന്ത്രിയായി തുടരാന്‍ അവകാശമില്ല. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കേരള ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
Content Highlights: b gopalakrishnan criticises minister saji cherian over his controversial remark on constitution
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..