ആദ്യം യു.ജി.സി. നിയമം നടപ്പാക്കൂ, എന്നിട്ടാവാം കാവിവത്കരണത്തിനെതിരെയുള്ള യുദ്ധം- ബി. ഗോപാലകൃഷ്ണന്‍


. പ്രതിഷേധം ജനാധിപത്യ സ്വാതന്ത്ര്യമാണ്. പക്ഷെ പ്രതിഷേധത്തില്‍ സത്യസന്ധത ഉണ്ടാകണം.

ബി. ഗോപാലകൃഷ്ണൻ| Photo: Mathrubhumi

തിരുവനന്തപുരം: കാവിവത്കരണത്തെ തടയാന്‍ ഗവര്‍ണറെ പ്രതിരോധിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് യു.ജി.സി. നിയമം നടപ്പിലാക്കുന്നതിനെ കുറിച്ചു സി.പി.എം. ജനറല്‍ സെക്രട്ടറി അഭിപ്രായം പറയണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍. പ്രതിഷേധം ജനാധിപത്യ സ്വാതന്ത്ര്യമാണ്. പക്ഷെ പ്രതിഷേധത്തില്‍ സത്യസന്ധത ഉണ്ടാകണം. കേരളത്തിലെ ഏത് സര്‍വകലാശാലയിലാണ് കാവിവല്‍ക്കരണത്തിന് ഗവര്‍ണര്‍ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഉന്നത വിദ്യാഭ്യാസരംഗം കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍.

യു.ജി.സി. നിയമം ബാധകമാക്കണമെന്ന് സുപ്രീം കോടതിയാണ് പറഞ്ഞത്. ഇതിനെപ്പറ്റി ഒരക്ഷരം സി.പി.എം. പ്രതിഷേധത്തില്‍ ആരും മിണ്ടിയില്ല. ഇന്നലത്തെ ഹൈക്കോടതി വിധിയോടെ സി.പി.എം. പ്രതിഷേധത്തിന്റെ തീ അണഞ്ഞു പോയി. ഉത്തരാഖണ്ഡിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജസ്റ്റീസുമരായ എം.ആര്‍. ഷായും എം.എം. സുവേദഷും പറഞ്ഞ വിധിന്യായത്തില്‍ പറഞ്ഞിട്ടുള്ളത് 'സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കുന്ന പാനലിലെ പേരുകളില്‍ നിന്നായിരിക്കണം വൈസ് ചാന്‍സലര്‍ നിയമനം' എന്നാണ്.ഇതില്‍ എവിടെ കാവിവല്‍ക്കരണം? രാജ്ഭവന്റെ മുമ്പില്‍ പത്ത് ലക്ഷം പേരെ കൊണ്ടുവന്ന് പ്രതിഷേധിച്ചാലും യു.ജി.സി. നിയമത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഗവര്‍ണര്‍ തയ്യാറാകില്ല. കാവിവല്‍ക്കരണമല്ല ചുവപ്പുവല്‍ക്കരണമാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്. അതും അനുവദിക്കാന്‍ കഴിയില്ല. കാവിവല്‍ക്കരണമെന്ന പുകമറ സൃഷ്ടിച്ച് ചുവപ്പ് വല്‍ക്കരണം നടത്താനാണ് സി.പി.എം. ശ്രമിക്കുന്നത്.

കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നു എന്ന് പറയുമ്പോള്‍ തന്നെ ഇന്ത്യയിലെ മികച്ച ആദ്യത്തെ പത്ത് സര്‍വകലാശാലകളില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലുമില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഒരു വര്‍ഷത്തില്‍ ഒന്നര ലക്ഷം കുട്ടികളാണ് കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത്. രജ്ഭവന്‍ വളയാം , ഗവര്‍ണറെ ചീത്തവിളിക്കാം, കാവിവല്‍ക്കരണമെന്ന് പറഞ്ഞ് സംഘപരിവാറിനെതിരെ പരിഹസിക്കാം. പക്ഷെ ഇത് കൊണ്ടൊന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം നന്നാകില്ലെന്ന വസ്തുത ഇടതുപക്ഷ ഭരണക്കാര്‍ മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ആദ്യം യുജിസി നിയമങ്ങള്‍ നടപ്പാക്കൂ. എന്നിട്ടാകാം കാവിവല്‍ക്കരണത്തിനെതിരെയുള്ള യുദ്ധമെന്നും ബി. ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Read also: ഉന്നത വിദ്യാഭ്യാസരംഗം കാവിവത്കരിക്കാനുള്ള ശ്രമം അനുവദിക്കില്ല; രാജ്ഭവന്‍ മാര്‍ച്ചില്‍ യെച്ചൂരി

Content Highlights: b gopalakrishnan bjp leader on sitaram yechuri rajbhavan march


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented