അഡ്വ. ബി. ഗോപാലകൃഷ്ണൻ, ടി.എൻ. പ്രതാപൻ | Photo: Mathrubhumi
തൃശൂര്‍: ഗോത്രവര്‍ഗക്കാരോടുള്ള കോണ്‍ഗ്രസ്സ് നേതാവ് ടി.എന്‍. പ്രതാപന്‍ എം.പിയുടെ സ്‌നേഹം യാഥാര്‍ഥ്യമാണങ്കില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് കേരളത്തില്‍നിന്ന് ലഭിച്ച ഒരു വോട്ടിന്റെ ഉടമസ്ഥന്‍ അദ്ദേഹമാണെന്നതിന് സംശയമില്ലെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍. അത് തുറന്ന് പറയാന്‍ ടി.എന്‍. പ്രതാപന്‍ തയ്യാറാകണം.
ഒരു ഗോത്രവര്‍ഗക്കാരിയെ രാഷ്ട്രപതിയാക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമത്തെ തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ ഗോത്രവര്‍ഗ പ്രേമം കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇന്നത്തെ ഗോത്രവര്‍ഗ പ്രേമം ഭൈമീകാമുക പ്രേമമാണന്ന് തിരിച്ചറിയാനുള്ള വകതിരിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. നൂനപക്ഷ പ്രേമം നടിക്കുന്ന കോണ്‍ഗ്രസ് അബ്ദുള്‍ കലാമിനെയും ഹരിജനായ രാംനാഥ് കോവിന്ദിനേയും രാഷ്ട്രപതിയാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തവരാണ്. മദ്യ വിരുദ്ധത പ്രസംഗിക്കുകയും വിദേശത്ത് പോയി സ്‌കോച്ച് അടിച്ച് ആനന്ദിക്കുകയും ചെയ്യുന്ന ഹിപ്പോ ക്രെസി രാഷ്ട്രീയത്തിന്റെ പ്രതിരൂപങ്ങളാണെന്നും ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസുകാരുടെ ഈ ഉടായിപ്പ് രാഷ്ട്രീയമാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ കാര്യത്തിലും വെളിവാകുന്നത്. പാര്‍ലമെന്റ് മന്ദിരം പുതുക്കിപണിഞ്ഞതിനെ നഖശിഖാന്തം എതിര്‍ത്തവരാണ് കോണ്‍ഗ്രസുകാര്‍. ലോകരാജ്യങ്ങള്‍ക്കിടയിലെ ഒന്നാംകിട പാര്‍ലമെന്റ് മന്ദിരമായി ഇന്ത്യന്‍ പാര്‍ലമെന്റ് മോദി പുതുക്കി പണിഞ്ഞതിലും ഉദ്ഘാടനം ചെയ്യുന്നതിലും കോണ്‍ഗ്രസിന് അസൂയയും കുശുമ്പും ഉള്ളത് കൊണ്ടാണ് ഉടായിപ്പ് രാഷ്ട്രീയം പറയുന്നത്.
'തെരുവിലെ മുച്ചീട്ട് കളിക്കാരന്റെ ഉടായിപ്പ് പോലെയാണ് ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം. 60 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 475 പദ്ധതികളില്‍ 438 എണ്ണം നെഹ്‌റു കുടുംബത്തിന്റെ പേരില്‍ മാത്രമായിരുന്നു. ഒമ്പത് വര്‍ഷം മോദി ഭരിച്ചിട്ട് ഒരു പദ്ധതി എങ്കിലും മോദിയുടെ പേരിലോ കുടുംബത്തിന്റെ പേരിലോ കൊണ്ടുവന്നിട്ടുണ്ടൊ? പാര്‍ലമെന്റ് പുതുക്കിപണിഞ്ഞത് ബി.ജെ.പി. സര്‍ക്കാരാണങ്കില്‍ ഭരണഘടനക്കുള്ളില്‍ നിന്ന് ആര് പാല് കാച്ചണമെന്നും ബി.ജെ.പി. സര്‍ക്കാര്‍ തീരുമാനിക്കും.' ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Content Highlights: B gopalakrishnan against tn prathapan on parliament building inauguration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..