പ്രതിഷേധക്കാരിലൊരാളെ പോലീസ് നീക്കംചെയ്യുന്നു, ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ-റെയില്‍ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. ഇത്തരത്തിലാണ് കെ-റെയില്‍ പദ്ധതി നടപ്പാക്കുന്നതെങ്കില്‍ പോലീസിനെതിരെ സഹന സമരം മാത്രം മതിയാകില്ലെന്നും വികസനത്തിന്റെ പേരിലുള്ള പോലീസ് നരനായാട്ട് തടഞ്ഞേ പറ്റുവെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
ലോക സമാധനക്കാരുടെ തേര്‍വാഴ്ചയാണ് ചങ്ങനാശ്ശേരിയില്‍ നടന്നത്. കബന്ധങ്ങളുടെ മുകളിലൂടെയാണ് പിണറായി വികസന പാത നിര്‍മ്മിക്കാന്‍ പോകുന്നതെങ്കില്‍ ഒരിക്കല്‍ കൂടി ബംഗാള്‍ ചരിത്രം സിപിഎമ്മിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വിപ്ലവ പാര്‍ട്ടിക്ക് ജനകീയ വിപ്ലവത്തിന്റെ ശക്തിയെന്തെന്ന് തിരിച്ചറിയുകയും അതിനുമുമ്പില്‍ അവര്‍ക്ക് മുട്ടുകുത്തേണ്ടിയും വരും. പിണറായിയുടെ ഗര്വ്വിന് ഇണം കൂട്ടാനാണ് പോലീസിന്റെ ശ്രമമെങ്കില്‍ അതു തടയാന്‍ കരുത്തുറ്റ പ്രസ്ഥാനം കേരളത്തിലുണ്ടന്ന് ലോക സമാധാനക്കാര്‍ തിരിച്ചറിയുമെന്നും ഗോപാലകൃഷ്ണന് വ്യക്തമാക്കി.
Content Highlights: b gopalakrishnan against state government, k rail protest
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..