തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. മെക്കാളയുടെ മാനസപുത്രനാകാന്‍ ക്ലാസില്‍ ഇന്ത്യന്‍ ചരിത്രം കൂടുതല്‍ ശ്രദ്ധിച്ച് പഠിച്ചത് കൊണ്ടാകാം തരൂര്‍ ഇംഗ്ലിഷ് സംസ്‌കാരം സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മെക്കാളെ പ്രഭു ഇംഗ്ലീഷ് വിദ്യാഭ്യസം തുടങ്ങിയത് ഇന്ത്യന്‍ മെക്കാളമാരെ സൃഷ്ടിക്കാനായിരുന്നു. അത് മനസ്സിലാക്കിയതുകൊണ്ടാകാം അമിത് ഷ ചരിത്ര ക്ലാസില്‍ ശ്രദ്ധിക്കാതിരുന്നത്. അതു കൊണ്ടാണ് അമിത് ഷാ ബി ജെ പി ക്കാരനായതും പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നതും. മെക്കാളയുടെ മാനസപുത്രനാകാന്‍ ക്ലാസില്‍ ഇന്ത്യന്‍ ചരിത്രം കൂടുതല്‍ ശ്രദ്ധിച്ച് പഠിച്ചത് കൊണ്ടാകാം തരൂര്‍ ഇംഗ്ലിഷ് സംസ്‌കാരം സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതെന്ന് ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
പട്ടേലിനെ അപേക്ഷിച്ച് കൂടുതല്‍ ഇംഗ്ലീഷ് പറയും എന്നതായിരുന്നു പ്രധാനമന്ത്രിയാകാനുള്ള നെഹ്രുവിന്റെ എക ഗുണം. തരൂരിനും ഇഗ്ലീഷ് പറയാം. മെക്കാളയുടെ മാനസപുത്രനായി ജീവിതം തുടരാം. പക്ഷെ യഥാര്‍ത്ഥ ഭാരതീയ നാകണമെങ്കില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം പഠിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Content Highlights: b gopalakrishnan against shashi tharoor, Amit Shah