തിരുവനന്തപുരം:  പാര്‍ട്ടിയെ വിശ്വസിച്ച് ആരേയും ദ്രോഹിക്കാം, പിഡീപ്പിക്കാം പാര്‍ട്ടി രക്ഷിച്ചോളുമെന്ന പി.കെ ശശി എംഎല്‍എയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ഹൃദയവികാരവും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നാവിന്‍ തുമ്പത്ത് വന്ന സത്യ കല്‍പ്പനയുമാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. നാക്ക് പിഴവ് എന്ന് പറയുന്നത് പാര്‍ട്ടിക്കും ശശിക്കും മോശമാണെന്നും അതാണ് യഥാര്‍ത്ഥ്യമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

ശശി പറഞ്ഞതിന് കൃത്യമായ മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്. അത് മുന്‍ പാലക്കാട് എംപി രാജേഷിനും ഡിവൈഎഫ്‌ഐ പെണ്‍കുട്ടിയും  മാത്രം അറിയേണ്ട അര്‍ത്ഥവും ഭാഷയുമാണ്. ഇനി മറ്റൊന്നുള്ളത് പാര്‍ട്ടിയെ വിശ്വസിക്കാത്തവരെ ശരിക്കും ദ്രോഹിക്കും എന്നതാണ്. അത് പിണറായി പാറപ്പുറത്ത് പാര്‍ട്ടി ആരംഭിച്ച നാള്‍ മുതല്‍ തുടങ്ങിയ ദ്രോഹമാണെന്നും അത് തടസ്സമില്ലാതെ ഇന്നും തുടരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശശിക്ക് സത്യം പറയാന്‍ നാക്ക് പിഴ വേണ്ടി വന്നു എന്നത് അദ്ദേഹത്തിന്റെ കുറ്റമല്ല, സ്വഭാവ ഗുണമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശശിയുടെ നാക്ക് പിഴക്ക് പിഴവ് ഇല്ലാതാക്കാന്‍ പുതിയ രണ്ടംഗ കമ്മിഷന്‍ വരുന്നുണ്ടൊ എന്ന് മാത്രമെ ഇനി അറിയാനൊള്ളു. പിണറായി ഭഗവാന്റെ കടാക്ഷം പോലെ, നിരന്തര വിശ്വാസവും പ്രാര്‍ത്ഥനയും ഉണ്ടെങ്കില്‍ എല്ലാ പെഴയും പിഴക്കാതെ ഭഗവാന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: B. Gopalakrishnan against P K Sasi MLA