മല്ലിക സാരാഭായ്, ബി. ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ഗുജറാത്ത് മോഡലിനെക്കുറിച്ച് പരാമര്‍ശം നടത്തിയ നര്‍ത്തകിയും കേരള കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. അര്‍ബുദം മല്ലിക സാരാഭായിയുടെ ഹൃദയത്തിലാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃകയെന്ന് ഗുജറാത്ത് മാതൃകയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നേരത്തേ മല്ലിക മറുപടി പറഞ്ഞിരുന്നു. ഇതാണ് ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്.
അര്‍ബുദം മല്ലികാ സാരാഭായിയുടെ ഹൃദയത്തിലാണ്. ഹൃദയമുണ്ടങ്കില്‍ അത് അസൂയയുടെ അണുബാധ നിറഞ്ഞ അര്‍ബുദത്തിന്റേതാണ്. മല്ലികാ സാരാഭായി നര്‍ത്തകി അകാം. പക്ഷേ, മനുഷ്യത്വം എന്നൊരു സാധനമുണ്ട്. അത് തീരെ ഇല്ലാത്തവരുടെ കൂട്ടത്തില്‍പ്പെടുത്താന്‍ പറ്റിയ പരാമര്‍ശമാണ് അവര്‍ നടത്തിയത്. ഗുജറാത്തില്‍ ബി.ജെ.പി. ഏഴാം തവണയും വന്നതിനെയും നരേന്ദ്ര മോദിയെയും ഒക്കെ വിമര്‍ശിക്കാം. അതിന് അര്‍ബുദ രോഗികളുടെ ഉദാഹരണം പറഞ്ഞത് ശരിയല്ല. അര്‍ബുദരോഗം ആര്‍ക്കും വരാമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അര്‍ബുദ രോഗികള്‍ക്ക് മുഖത്ത് പൗഡര്‍ ഇട്ടുകൂടെ, സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിച്ചുകൂടെ, അര്‍ബുദ രോഗികള്‍ മുഖം മിനുക്കുന്ന പോലെയാണ് ഗുജറാത്തില്‍ നടക്കുന്നതെന്ന അവരുടെ പരാമര്‍ശം ക്രൂരമാണ്. അര്‍ബുദ രോഗികളെ അപമാനിക്കലാണ്. മല്ലികാ സാരാഭായി മാപ്പ് പറയണം. മാപ്പ് പറയാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. കല്പിത സര്‍വകലാശാലയിലെ ചാന്‍സലറാകാനുള്ള യോഗ്യത അവര്‍ക്കില്ലെന്ന് ഈ വാക്കുകള്‍ തെളിയിക്കുന്നു. എന്ത് എങ്ങെനെ എവിടെ പറയണമെന്നും ചെയ്യണമെന്നും പണ്ടേ അവര്‍ക്കറിയില്ലെന്ന് ഭൗതിക ശരീരത്തിന് മുന്നില്‍ ഡാന്‍സ് കളിച്ച് അവര്‍ തെളിയിച്ചതാണ്. മല്ലികാ സാരാഭായി മാപ്പുപറയണം, ഗോപാലകൃഷ്ണന്‍ അവശ്യപ്പെട്ടു.
Content Highlights: b gopalakrishnan against mallika sarabhai on gujarat model issue
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..