കോഴിക്കോട്: കൊടിയേരി ബാലകൃഷ്ണനെ ആര്‍.എസ്.എസിലേക്ക് ക്ഷണിക്കുന്നുവെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും ഇന്ത്യ വേണൊ, ചൈന വേണൊ എന്ന സംശയം തീര്‍ക്കാനും പോളിറ്റ് ബ്യൂറോ അംഗം എസ്ആര്‍പിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആര്‍എസ്എസില്‍ വരുന്നതോടെ താങ്കള്‍ക്ക് കഴിയുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് എസ്ആര്‍പി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തില്‍ എകെജി സെന്റെറിലെ മറ്റ് അംഗങ്ങള്‍ക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും നാളെ വരുവാനുള്ള വരും എന്നതാണ് ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: B. Gopalakrishnan against  Kodiyeri Balakrishnan