ജനാധിപത്യ മഹിളാ അസോസിയേഷന്‍ മഹല്ല് കമ്മിറ്റിയായി മാറിയൊ? - ബി. ഗോപാലകൃഷ്ണന്‍


ബി. ഗോപാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂര്‍: ഇടതുപക്ഷം പുരോഗമനവാദികളും സ്ത്രീശാക്തീകരണ പ്രത്യയശാസ്ത്രം ഉള്‍കൊള്ളുന്നവരുമാരുമാണന്ന തെറ്റിദ്ധാരണ സ്ത്രീകളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തിയതിനെതിരായ ഇവരുടെ അഭിപ്രായപ്പെട്ടത്തോടെ ഇല്ലാതായിരിക്കുന്നുവെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍. ഇടത്പക്ഷവാദം മഹല്ല് കമ്മറ്റിയുടെ വാദമായി മാറിയിരിക്കുന്നു. ജനാധിപത്യമഹിളാ നേതാക്കളായ വൃന്ദ കാരാട്ടും ആനിരാജയും ഉയര്‍ത്തിയ പ്രത്യക്ഷവാദം സ്ത്രീ വിരുദ്ധം മാത്രമല്ല പുരുഷ വിരുദ്ധം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

പുരുഷന്മാരുടെ വയസ്സ് 18 ലേക്ക് കുറക്കണമെന്ന് പറഞ്ഞത് ബാലിശം മാത്രമല്ല പുരുഷ വിരുദ്ധനുമാണ്. ഏക സിവില്‍ കോഡിലേക്കാണ് യാത്രയെന്ന് ആരോപിച്ച ലീഗു പോലും ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കാന്‍ പറഞ്ഞിട്ടില്ല. അതും പറഞ്ഞത് കമ്മൂണിസ്റ്റുകളാണ്. കമ്മൂണിസ്റ്റ് രാജ്യമായ ചൈനയില്‍ സ്ത്രീകളുടെ വിവാഹ പ്രായം 25 ആണന്നുള്ളത് ഇവര്‍ സൗകര്യപൂര്‍വ്വം വിട്ടുകളയന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വിഷയത്തില്‍ സത്യസന്ധമായ അഭിപ്രായം പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തയ്യാറാകണം. എന്നിട്ട് മതി സ്ത്രീപക്ഷ ആചരണം. യൂണിഫോം എകീകരിച്ചപ്പോള്‍ തുല്യതാ വിപ്ലവത്തിന് വീമ്പ് ഇളക്കിയവരാണ് ലിംഗസമത്വത്തിന് വിപ്ലവകരമായ തീരുമാനം എടുക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധം ഉയര്‍ത്തുന്നത്. യൂണിഫോം എകീകരണത്തെ എതിര്‍ക്കുന്ന മതമൗലീകവാദികളുടെ സ്വരത്തില്‍ നിന്നും വിഭിന്നമല്ല കമ്മൂണിസ്റ്റ് ശബ്ദം.

ഇഷ്ടമില്ലാത്ത അച്ചി കൊണ്ടുവരുന്നതൊക്കെ കുഴപ്പം എന്ന് പറയുന്ന പോലെ രാജ്യത്തെ സ്ത്രീകള്‍ക്ക് നന്മ ഉണ്ടാകാനുള്ള നിയമം മോദി കൊണ്ടുവന്നാല്‍ അതിനെ എതിര്‍ക്കണമെന്നുള്ള സമീപനം പരിഹാസ്യമാണ്. മുത്തലാക്ക് വിരുദ്ധ നിയമത്തിലും ഇവരുടെ സമീപനം ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. ശിശു വിവാഹങ്ങള്‍ 30 ശതമാനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന രാജ്യത്ത് ഇന്നത്തെ സാഹചര്യത്തില്‍ നിയമത്തിന് അതിന്റെ തായ പ്രാധാന്യമുണ്ട്.

സ്വന്തമായി ഇണയെ തേടാനുള്ള സ്വാതന്ത്ര്യത്തിന് ഈ തീരുമാനം വിഘാതമാണന്ന ഇടത് പക്ഷവാദവും ബാലിശമാണ്. പതിമൂന്ന് വയസ്സ് കഴിഞ്ഞ ചില പെണ്‍കുട്ടികള്‍ ഇണയെ തേടിയാല്‍ അത് അനുവദിക്കണമെന്നാണൊ ഈ കൂട്ടര്‍ പറയുന്നത്. ലീഗിന്റെ സ്വരത്തില്‍ ഇടത് പക്ഷം സംസാരിക്കുന്നത് അപഹാസ്യമാണെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights: B. Gopalakrishnan against democratic women's association


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented