പ്രവാസികളില്‍ ഒരു വിഭാഗത്തിന് മാത്രം സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് നന്ദികേട് - ബി. ഗോപാലകൃഷ്ണന്‍


ഒരു വിഭാഗം സംഘടിത പ്രാവസി വോട്ട് ലക്ഷ്യമിട്ട് നടത്തിയ പ്രീണനകളി മാത്രമാണിതെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

തിരുവനന്തപുരം: മടങ്ങി വരുന്ന പ്രവാസികളില്‍ ഒരു വിഭാഗത്തിന് മാത്രം മുഖ്യമന്ത്രി 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് നന്ദികേടാണെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഒരു വിഭാഗം സംഘടിത പ്രാവസി വോട്ട് ലക്ഷ്യമിട്ട് നടത്തിയ പ്രീണനകളി മാത്രമാണിതെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

നിര്‍ദ്ധരരായ ഹിന്ദു പ്രവാസികളെ മുഖ്യമന്ത്രി എന്തുകൊണ്ട് ഒഴിവാക്കിയെന്നും പ്രവാസി ക്ഷേമത്തിന് മതപരമായ വിവേചനം ആവശ്യമുണ്ടൊയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. പ്രവാസികള്‍ ക്വാറന്റീന് പണം തരണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണത്തെ തടയിടാനാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രീണനമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച 503 കോടിയില്‍ കേവലം 173 കോടി മാത്രമാണ് ചെലവഴിച്ചത്. ശിവഗിരി, ശബരിമല ഫണ്ട് പദ്ധതികളാണ് സര്‍ക്കാര്‍ അനാസ്ഥ മൂലം നടപ്പാക്കാതെ ലാപ്‌സാക്കിക്കളഞ്ഞത്. സംഘടിത വോട്ട് മാത്രമാണ് ഈ സമീപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രവാസികളോട് കാണിക്കുന്ന ഈ ഇരട്ടത്താപ്പിന്റെ പിന്നിലും രാഷ്ട്രീയമാണ്. ഇത് നന്ദികേടാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

content highlights: B Gopalakrishnan Against Chief Minister

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented