ആഴിമലയില്‍ കാണാതായ യുവാവ് ഓടിപ്പോകുന്നതിന്റെ ദൃശ്യം പുറത്ത്; തിരച്ചില്‍ തുടരുന്നു


Image Courtesy: Mathrubhumi news screengrab

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയില്‍ കഴിഞ്ഞദിവസം കാണാതായ കിരണ്‍ എന്ന യുവാവിനെ ഇതുവരെയും കണ്ടെത്താനായില്ല. കിരണിനായി കടലില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തുകയാണ്. അതേസമയം, കിരണ്‍ ഓടിപ്പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തി.

ബാലരാമപുരം നരുവാമൂട് സ്വദേശിയായ കിരണ്‍ ശനിയാഴ്ച വൈകുന്നേരം വിഴിഞ്ഞം സ്വദേശിനിയായ പെണ്‍സുഹൃത്തിനെ കാണാന്‍ എത്തുകയും പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കാണാതായത്.

Also Read

പനീർശെൽവത്തെ പുറത്താക്കി; പാർട്ടി പിടിച്ച് ...

'സംഭാവന ദുരുപയോഗം ചെയ്തു, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ...

കിരണിനു വേണ്ടി കോസ്റ്റല്‍ പോലീസ് ഞായറാഴ്ച വൈകുന്നേരം തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ചയും തിരച്ചില്‍ തുടരുമെന്ന് പോലീസ് അറിയിച്ചു. ബീച്ചില്‍നിന്നും ലഭിച്ച ചെരിപ്പ് കിരണിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കിരണിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

പെണ്‍കുട്ടിയും ആരോപണ വിധേയരായ ബന്ധുക്കളും ഒളിവിലാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടേതെന്ന് കരുതുന്ന ഒരു കാറും ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നത്. കിരണ്‍ ഓടിപ്പോയ സ്ഥലത്തേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

Content Highlights: azhimala kiran missing case, cctv visuals comes out

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


spin trio shines India decimate West Indies to win series 4-1

1 min

10 വിക്കറ്റും വീഴ്ത്തി സ്പിന്നര്‍മാര്‍ തിളങ്ങി; അഞ്ചാം ട്വന്റി 20-യിലും വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

Aug 8, 2022

Most Commented