ഇടുക്കി: കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.
കാഞ്ചീപുരം സ്വദേശികളായ ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് സമീപത്തെ തിട്ടയില്‍ ഇടിക്കുകയായിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.