വര്‍ഷത്തില്‍ 365 ദിവസവും ഇവിടെ പൂക്കളമൊരുങ്ങും; ഇത് ആയഞ്ചേരി കോവിലകം


ലീബേഷ് പെരുമുണ്ടച്ചേരി

പുറമേരി ആയഞ്ചേരി കോവിലകത്തെ കെ.സി. ഉദയവർമരാജയും കെ.സി. വത്സലത്തമ്പുരാട്ടിയും പൂക്കളത്തിനൊപ്പം

പുറമേരി: ഓണത്തെ വരവേല്‍ക്കാന്‍ അത്തംമുതല്‍ പൂക്കളമൊരുക്കുന്ന മലയാളികളില്‍നിന്ന് വ്യത്യസ്തമാകുകയാണ് പുറമേരിയിലെ ആയഞ്ചേരി കോവിലകം. വര്‍ഷത്തില്‍ 365 ദിവസവും പൂക്കളമൊരുക്കുകയാണ് ആയഞ്ചേരി കോവിലകം. ദിവസവും തൊടിയില്‍നിന്ന് കിട്ടുന്ന നാടന്‍പൂക്കളുപയോഗിച്ചാണ് ഇവിടെ പൂക്കളമൊരുക്കുന്നത്.

പൂക്കളമിടല്‍ മറ്റേതൊരു ദിനചര്യയുംപോലെ പ്രധാനമാണ് കോവിലകത്തെ ഇപ്പോഴത്തെ അവകാശികളായ കെ.സി. ഉദയവര്‍മരാജയ്ക്കും ഭാര്യ വത്സലത്തമ്പുരാട്ടിക്കും. എന്നും രാവിലെ പൂക്കളം തീര്‍ത്തതിനുശേഷമാണ് ഇവിടെ മറ്റു ദിനചര്യകള്‍ ആരംഭിക്കുന്നത്. ചില ദിവസങ്ങളില്‍ ഉമ്മറത്ത് പത്തിനം പൂക്കള്‍വരെ സ്ഥാനംപിടിക്കും. ഉദയവര്‍മരാജയുടെ അമ്മ കാസര്‍കോട് നീലേശ്വരം അള്ളട രാജസ്വരൂപത്തിലെ കിണാവൂര്‍ കോവിലകത്തെ കെ.സി. ഉമാമഹേശ്വരിത്തമ്പുരാട്ടിയെ 1942-ല്‍ ഇവിടേക്ക് വിവാഹം ചെയ്തുകൊണ്ടുവന്നതോടെയാണ് പൂക്കളം തീര്‍ക്കുന്നത് പതിവായത്. നീലേശ്വരം ഭാഗങ്ങളില്‍ പതിവായി കോവിലകത്ത് പലസ്ഥലങ്ങളില്‍ വിളക്കുവെച്ച് അവിടെ ചെറിയപൂക്കളം ഒരുക്കുന്ന പതിവില്‍നിന്നാണ് പുറമേരിയിലും പൂക്കളമൊരുക്കിത്തുടങ്ങിയത്. അമ്മയുടെ മരണശേഷം ഇത് തുടരുകയാണ് ഉദയവര്‍മരാജയുടെ ഭാര്യയായ വത്സലത്തമ്പുരാട്ടി.

പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ് ഉദയവര്‍മരാജ. വത്സലത്തമ്പുരാട്ടിയും ഇതേ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു. മക്കളായ കെ.സി. ഉമാവര്‍മ ന്യൂസിലാന്‍ഡിലും, കെ.സി. ഹരിശങ്കരവര്‍മരാജ (കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റായിരുന്നു) ചെന്നൈയിലും ഊര്‍മിളാദാസ് ഓസ്‌ട്രേലിയയിലും സ്ഥിരതാമസമാണ്.

Content Highlights: Ayancheri Kovilakam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented