അവാർഡ് ലഭിച്ച കാഞ്ഞങ്ങാട് രാമചന്ദ്രനും ഇ.വി.ജയകൃഷ്ണനും
കാഞ്ഞങ്ങാട്: പെരിയ പുലി ഭൂത ദേവസ്ഥാനം നര്‍ത്തകാചാര്യനും ആദ്ധ്യാത്മിക പ്രവര്‍ത്തകനുമായിരുന്ന പെരിയ ചാണവളപ്പില്‍ കുട്ടി വെളിച്ചപ്പാടന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സംഗീത ശ്രേഷ്ഠ പുരസ്‌കാരത്തിന് സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനേയും മാധ്യമ ശ്രേഷ്ഠ പുരസ്‌കാരത്തിന് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണനേയും തിരഞ്ഞെടുത്തു.
ഭക്തിഗാന രംഗത്ത് നല്കിയ വിലമതിക്കാനാകാത്ത സംഭാവനകളാണ് കാഞ്ഞങ്ങാട് രാമചന്ദ്രനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച തെയ്യങ്ങളെയും കാവുകളെയും അനുഷ്ഠാനങ്ങളേയും സംബന്ധിച്ച വിവിധ റിപ്പോര്‍ട്ടുകളും ആധ്യാത്മിക മേഖലയുമായി ബന്ധപ്പെട്ട നിരവധി ഫീച്ചറുകളുമാണ് ജയകൃഷ്ണനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
10,001 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം. പൂരക്കളി-മറത്തു കളി രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് കാഞ്ഞങ്ങാട്ടെ പി.ദാമോദരപ്പണിക്കര്‍ക്ക് ഫോക് ലോര്‍ പുരസ്‌കാരം നല്‍കും. 5001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.
മാര്‍ച്ച് ആറിന് പെരിയ പുലിഭൂത ദേവസ്ഥാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഉത്തര മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ, പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് മുന്‍ ,പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, സി.കമലാക്ഷന്‍, സി.പുരുഷോത്തമന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Content Highlights: media award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..