ഉമേഷ് വളളിക്കുന്നിന് നിര്‍ബന്ധിത വിരമിക്കല്‍ തീരുമാനിച്ച് എ.വി. ജോര്‍ജ്; കാരണംകാണിക്കല്‍ നോട്ടീസ്


ഉമേഷ് വള്ളിക്കുന്ന്, എ.വി. ജോർജ് | Photo: facebook.com/umeshvallikkunnu & Mathrubhumi

കോഴിക്കോട്: ഫറോക്ക് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന് റിട്ട. പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് നല്‍കിയ അവസാനത്തെ കാരണം കാണിക്കല്‍ നോട്ടീസും പുറത്ത്. ശിക്ഷാനടപടികളുടെ ഭാഗമായി ഉമേഷിന് നിര്‍ബന്ധിത വിരമിക്കല്‍ തീരുമാനിച്ചുള്ള ഉത്തരവാണ് എ.വി. ജോര്‍ജ് സര്‍വീസില്‍നിന്ന് വിരമിക്കുന്നതിന് മുമ്പ് ഒപ്പുവെച്ചിരിക്കുന്നത്. തന്റെ തീരുമാനത്തിനെതിരേ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം നിര്‍ബന്ധിത വിരമിക്കലെന്ന തീരുമാനം സ്ഥിരപ്പെടുത്തുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

ഉമേഷിനെതിരേ കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിയായ സ്ത്രീ നല്‍കിയ പരാതിയും ഇതില്‍ നടത്തിയ അന്വേഷണവുമെല്ലാം തന്റെ തീരുമാനത്തിലേക്ക് നയിച്ചെന്നാണ് എ.വി. ജോര്‍ജ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മകളെ വീട്ടില്‍നിന്നിറക്കി കൊണ്ടുപോയെന്നും വാടകയ്ക്ക് ഫ്‌ളാറ്റെടുത്ത് താമസിപ്പിച്ചെന്നുമായിരുന്നു പറമ്പില്‍ ബസാര്‍ സ്വദേശിയുടെ പരാതി. ഈ സംഭവത്തില്‍ അച്ചടക്കലംഘനം കണ്ടെത്തിയതിനാല്‍ സര്‍വീസില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം നടത്താനായി നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടറെ അധികാരപ്പെടുത്തി. സേവനകാലയളവില്‍ നിരവധി ശിക്ഷണ നടപടികള്‍ക്ക് വിധേയമായതായി മനസിലാക്കി. നിരവധി ശിക്ഷണ നടപടികള്‍ക്ക് വിധേയനായതിന് ശേഷവും തെറ്റ് തിരുത്തുന്നതിന് തയ്യാറായില്ലെന്നും ഇത് മറ്റു പോലീസുകാരുടെ ധാര്‍മികതയ്ക്കും സല്‍സ്വഭാവത്തിനും ഭീഷണിയായെന്നും നോട്ടീസിലുണ്ട്.

ഇതിനാല്‍ കോഴിക്കോട് സിറ്റി ട്രാഫിക് നോര്‍ത്ത് അസി. കമ്മീണറെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി. ഈ റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പട്ട കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് നിര്‍ബന്ധിത വിരമിക്കല്‍ തീരുമാച്ചിരിക്കുന്നതെന്നും എ.വി. ജോര്‍ജ് നല്‍കിയ നോട്ടീസില്‍ പറയുന്നു.


Content Highlights: av george given notice to scpo umesh vallikunnu on compulsory retirement from service

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented