അനീഷ്, ഭാര്യ സൗമ്യ നൽകിയ പരാതി
കൊച്ചി: വീട്ടുവാടക നൽകാത്തതിനാലുള്ള ഉടമയുടെ ഭീഷണിയിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കി. എറണാകുളം തോപ്പുംപടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനീഷ് (36)ആണ് മരിച്ചത്. മൂന്ന് മാസത്തെ വാടക കുടിശിക നൽകാനുണ്ടായിരുന്നു. എന്നാൽ ഇക്കാരണം പറഞ്ഞ് വീട്ടുടമ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ സൗമ്യ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അനീഷ് ജീവനൊടുക്കിയത്. ഈ വർഷം ജനുവരി 16-നാണ് ഓട്ടോ ഡ്രൈവറായ അനീഷും ഭാര്യയും രണ്ട് മക്കളുമായി തോപ്പുംപടിയിലെ വാടക വീട്ടിൽ താമസം ആരംഭിച്ചത്. 25,000 രൂപ അഡ്വാൻസും 9,000 രൂപ വാടകയ്ക്കുമാണ് കുടുംബം താമസിച്ചത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രദേശം കണ്ടെയ്ൻമെന്റ്സോൺ ആയതിനാൽ ഓട്ടോ ഓടിക്കാൻ കഴിയാതെയാവുകയും വാടക മുടങ്ങുകയായിരുന്നു.
മൂന്ന് മാസം കുടിശികയായതിന് പിന്നാലെ വീട്ടുടമ ഭീഷണിപ്പെടുത്തുകയും ഉടൻ തന്നെ വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.അനീഷും കുടുംബവും താമസിക്കുമ്പോൾ തന്നെ വേറെ ആൾക്കാരെ കൊണ്ട് വന്ന് വീട് കാണിക്കുകയും ചെയ്തിരുന്നു. തുടർന്ന് അഡ്വാൻസ് നൽകിയ തുക വാടകയിനത്തിൽ കരുതുകയും ബാക്കിയുള്ള രണ്ടായിരം രൂപ കൂടി നൽകി വീട് ഒഴിഞ്ഞോളാമെന്ന് പറഞ്ഞിട്ടും ഇയാൾ ഭീഷണി തുടരുകയായിരുന്നുവെന്നാണ് ഭാര്യയുടെ ആരോപണം.
കോട്ടയത്ത് താമസമാക്കിയ ഭാര്യയുടെ ചേച്ചിയുടെ വീട്ടിലേക്ക് താത്‌കാലികമായി ഭാര്യയേയും മക്കളേയും മാറ്റിയതിന് ശേഷം വീട്ടു സാധനങ്ങൾ മാറ്റാനായിരുന്നു അനീഷ് പദ്ധതിയിട്ടിരുന്നത്. എന്നാൽ അനീഷിനെ പിന്നെയും വീട്ടുടമ ഫോണിൽ വിളിക്കുകയായിരുന്നു. ആറ് മിനിറ്റ് ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നതായും പുറത്ത് പോയി വീട്ടിലെത്തിയ അനീഷ് ജീവനൊടുക്കുകയുമായിരുന്നു.
അതേസമയം, അനീഷിനോട് വാടക ചോദിച്ചിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഉടമ ശങ്കരൻകുട്ടി പറഞ്ഞു. വാടകയിനത്തിൽ തരാനുള്ള ബാക്കി തുക തന്നതിന് ശേഷം ബുധനാഴ്ച താമസം മാറാമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും വീട്ടുടമ പറഞ്ഞു.
(ശദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:Auto driver done suicide over threats on delay of rent


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..