കൂറ്റന്‍ യന്ത്രവുമായെത്തി ചുരത്തില്‍ കുടുങ്ങി: ഒന്നരമാസത്തിനു ശേഷം തുടർയാത്രയ്ക്ക് വഴിയൊരുങ്ങുന്നു


അടിവാരത്ത് ഒന്നരമാസത്തിലേറെയായി നിർത്തിയിട്ടിരിക്കുന്ന നെസ്‌ലെ കമ്പനിയുടെ യന്ത്രങ്ങൾ വഹിച്ച ട്രെയ്‌ലർ ലോറികൾ

താമരശ്ശേരി : ചെന്നൈയിൽനിന്ന്‌ മൈസൂർ നഞ്ചൻഗോഡിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻയന്ത്രങ്ങളുമായെത്തി ഒന്നരമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ട് ട്രെയ്‌ലർ ലോറികൾക്ക് ചുരംപാതയിലൂടെത്തന്നെയുള്ള തുടർയാത്രയ്ക്ക് ഒടുവിൽ കളമൊരുങ്ങുന്നു.

ട്രെയ്‌ലർ ലോറികൾക്ക് ചുരംപാതയിലൂടെ സഞ്ചരിക്കാനാവുമോയെന്നതിന്റെ സാധ്യത ആരായുന്നതിനായി കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിയോഗിച്ച വിദഗ്ധസമിതി ചുരംപാതയിൽ സംയുക്തപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. വെള്ളി, ശനി, ഞായർ ഒഴികെയുള്ള ഏതെങ്കിലുംദിവസം അർധരാത്രിക്കും പുലർച്ചെ അഞ്ചുമണിക്കും ഇടയിലുള്ള സമയത്ത് രണ്ട് ട്രെയ്‌ലർ ലോറികളും കടത്തിവിടാമെന്നാണ് വിദഗ്ധസമിതിയുടെ പഠനറിപ്പോർട്ടിലെ നിർദേശം.

യാത്രാവിലക്ക് നീക്കാമെന്ന് നിർദേശിക്കുന്ന പഠനറിപ്പോർട്ട് വിദഗ്ധസമിതി വ്യാഴാഴ്ച കളക്ടർക്ക് സമർപ്പിച്ചു. റിപ്പോർട്ട് കളക്ടർ അംഗീകരിച്ച് തുടർനിർദേശം നൽകുന്നതോടെ ഏതെങ്കിലുമൊരു പ്രവൃത്തിദിനത്തിൽ പുലർച്ചെ ഇരുവാഹനങ്ങളും ചുരംപാതവഴി കടന്നുപോവും.

പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം, ആർ.ടി.ഒ., പോലീസ്, താമരശ്ശേരി പോലീസ് എന്നിവ സംയുക്തമായാണ് ചുരംപാതയിലൂടെ യാത്രാവിലക്ക് പുനഃപരിശോധിക്കാനുള്ള സാധ്യതതേടി വ്യാഴാഴ്ച രാവിലെ ഒമ്പതരമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ പരിശോധന നടത്തിയത്. കോഴിക്കോട് ആർ.ടി.ഒ. പി.ആർ. സുമേഷ്, പി.ഡബ്ല്യു.ഡി. (എൻ.എച്ച്. വിഭാഗം) എക്സി. എൻജിനിയർ എൻ.പി. ഗിരിജ, അസി. എക്സി. എൻജിനിയർ റെനി പി. മാത്യു, അസി. എൻജിനിയർ സുനോജ്, എം.വി.ഐ.മാരായ പി.ജി. സുമേഷ്, രാജീവൻ, താമരശ്ശേരി ട്രാഫിക് എസ്.ഐ. പി.കെ. വിപിൻ, ചുരം സംരക്ഷണസമിതി ഭാരവാഹികൾ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പരിശോധനയുടെ ഭാഗമായത്.

ചുരംപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് കൂറ്റൻയന്ത്രങ്ങൾ വഹിച്ചെത്തിയ രണ്ട് ട്രെയ്‌ലർ ലോറികൾക്ക് ചുരംപാതയിലൂടെയുള്ള യാത്രയ്ക്ക് സെപ്‌റ്റംബർ 10-ന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നത്. വയനാട് ജില്ലാ ഭരണകൂടത്തിന്റെകൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് ബദൽപാതയായി കൊയിലാണ്ടി-മംഗലാപുരം റോഡും പിന്നീട് പേരാമ്പ്ര-നാദാപുരം-കണ്ണൂർ പാതയുമാണ് നിർദേശിക്കപ്പെട്ടത്.

എന്നാൽ, അടിവാരത്തെത്തിക്കഴിഞ്ഞ ലോറികൾ തിരിച്ചുവിടുന്നതിലുള്ള അപ്രായോഗികതയും പ്രയാസവും നെസ്‌ലെ, ലോറി അധികൃതർ ജില്ലാഭരണകൂടത്തെ ധരിപ്പിച്ചു. തുടർന്ന് ചുരംപാതയിലൂടെത്തന്നെയുള്ള യാത്രയ്ക്ക് സാധ്യത ആരായാൻ കളക്ടർ വിദഗ്ധസമിതിയെ നിയോഗിക്കുകയായിരുന്നു. വിദഗ്ധസമിതി സംയുക്തപരിശോധന നടത്തി പഠനറിപ്പോർട്ട് സമർപ്പിച്ചു .തിരക്കുകുറവുള്ള പ്രവൃത്തിദിനത്തിൽ പുലർച്ചെ വാഹനം കടത്തിവിടാമെന്ന് നിർദേശം.

Content Highlights: authorities make way for the trapped huge trailers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented