മുഹമ്മദ് ഫൈസൽ
കവരത്തി: വധശ്രമ കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണ് ശിക്ഷ.
2009-ലെ തെരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനാണ് ശിക്ഷ.
മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.എം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് മുഹമ്മദ് സാലിഹ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. 32 പേരാണ് കേസിലെ പ്രതികള്‍. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എന്‍സിപി നേതാവായ ഫൈസല്‍. ഷെഡ് സ്ഥാപിച്ചതിനേത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
Content Highlights: Attempted murder-Lakshadweep MP Mohammed Faizal gets 10 years in jail
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..