കൈയേറ്റ ശ്രമത്തിന്റെ ദൃശ്യങ്ങൾ. photo: mathrubhumi news|screen grab
കോട്ടയം: പാലായില്‍ വക്കീല്‍ ഗുമസ്തയ്ക്കുനേരെ കൈയ്യേറ്റ ശ്രമം. പാലാ കുടുംബ കോടതിയിലെ ഒരു വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട നോട്ടീസ് നേരിട്ട് നല്‍കാനെത്തിയപ്പോഴാണ് ഗുമസ്തയായ റിന്‍സിക്ക് നേരെ ആക്രമണമുണ്ടായത്. പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയുടെയും തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന്റെയും വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് സംഭവം.
വ്യാഴാഴ്ച ഉച്ചയോടെ പെണ്‍വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കേസില്‍ ഹാജരാകുന്നതിനായി യുവതിയുടെ വീട്ടുകാര്‍ക്ക് കോടതി നേരത്തെ നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് നോട്ടീസ് നേരിട്ട് കൈമാറാനാണ് ഗുമസ്ത യുവതിയുടെ വീട്ടിലെത്തിയത്.
ഈ സമയത്ത് യുവതിയുടെ അച്ഛനും സഹോദരനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വിവാഹമോചന കേസ് നല്കിയ യുവതിയുടെ ഭര്‍ത്താവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്.
യുവതിയുടെ അച്ഛന് ജെയിംസ് കല്ലുകൊണ്ട് ഗുമസ്തയെ അടിക്കാനും പിടിച്ചുവയ്ക്കാനും ശ്രമിച്ചു. സഹോദരനും ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. കാറിലുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ ഈരാട്ടുപേട്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
content highlights: attempted assault woman gumasta who came to issue notice in divorce case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..