ഉമ്മൻ ചാണ്ടി: Photo: PTI
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ് കോടതി വിധി പ്രസ്താവിച്ചത്. 2013 ഒക്ടോബര്‍ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ വച്ച് കാറിന് നേരെയുണ്ടായ കല്ലേറില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പരിക്കേറ്റിരുന്നു.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന മുന്‍ എം.എല്‍.എമാരായ സി. കൃഷ്ണന്‍, കെ.കെ. നാരായണന്‍ അടക്കം 110 പേരെ കോടതി വെറുതെവിട്ടു. സംഭവത്തില്‍ ഗൂഢാലോചനക്കുറ്റവും വധശ്രമക്കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിക്കല്‍ നിയമപ്രകാരമാണ് മൂവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
Content Highlights: Attempt to murder case against Oommen Chandy, 3 found guilty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..