
പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ( Image grabbed from mathrubhumi News Channel)
കരിപ്പുര്‍: കരിപ്പൂരില്‍ ഡിആര്‍ഡിഐ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം. പരിശോധനയ്ക്കിടെ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതെറിപ്പിച്ചു. KL 16 R 5005 രജിസ്ട്രേഷനിലുളള ഇന്നോവ ക്രിസ്റ്റോ കാര്‍ ആണ് ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.
കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങിയ വാഹനം പരിശോധിക്കാനായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തിയിരുന്നു. ഐഡി കാര്‍ഡ് ചോദിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ഇന്നോവ കാര്‍ മുന്നോട്ടുനീങ്ങുകയായിരുന്നു. എന്നാല്‍ ഇതിനിടെ കാറിന് നിയന്ത്രണം തെറ്റി. സമീപത്തുള്ള പോസ്റ്റില്‍ ഇടിച്ചുനിന്നു. ഇതില്‍ നിന്നും ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഒരാളെ കസ്റ്റഡിയിലെടുത്തു.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഉദ്യോസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊട്ടുപിന്നെലെയെത്തിയ ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Content Highlights: attempt to attack DRI offcicials in Karipur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..