മന്ത്രി റിയാസിനുനേരെ കരിങ്കൊടി; മഹിളാ കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി


സ്വന്തം ലേഖകന്‍

സി.പി.എം. പ്രവര്‍ത്തകരും പോലീസുംചേര്‍ന്ന് മര്‍ദിച്ചതായും, വനിതാ പോലീസില്ലാതെ പോലീസുകാര്‍ ബലമായി പിടിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയതായും ദീപ ആരോപിച്ചു. അര മണിക്കൂറിലേറെ പുരുഷ പോലീസുകാര്‍ മാത്രമായി ഓട്ടോറിക്ഷയില്‍ ഇടറോഡുകളിലൂടെ കൊണ്ടുപോയതായും സന്ദേശത്തില്‍ പറയുന്നു.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ദീപാ അനിൽ പ്രതിഷേധിച്ചപ്പോൾ | sreengrab

ആറ്റിങ്ങല്‍: കിളിമാനൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനുനേരെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് വനിതാ നേതാവിനെ സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദീപാ അനിലാണ് ഇതുസംബന്ധിച്ച പരാതി പോലീസിന് നല്‍കിയത്. ജനാധിപത്യ രീതിയില്‍ സമാധാനപരമായി പ്രതിഷേധിച്ചതിന് മന്ത്രി നോക്കി നില്‍ക്കെ ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

25-ന് കിളിമാനൂര്‍ ടൗണില്‍ കൊച്ചുപാലം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്കുനേരേയാണ് ദീപാ അനില്‍ കരിങ്കൊടി കാണിച്ചത്. രാഹുല്‍ഗാന്ധിയുടെ ഓഫീസിനു നേരെയുള്ള എസ്.എഫ്.ഐ. അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. മന്ത്രി ഉദ്ഘാടനത്തിനായി കിളിമാനൂര്‍ കൊച്ചുപാലത്തില്‍ എത്തി നാട മുറിക്കാന്‍ ശ്രമിക്കവേയാണ് കരിങ്കൊടിയുമായി ദീപാ അനില്‍ പ്രതിഷേധിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് അവരെ തടഞ്ഞു.

ഈ സമയം സി.പി.എം. പ്രവര്‍ത്തകരും പോലീസുംചേര്‍ന്ന് മര്‍ദിച്ചതായും, വനിതാ പോലീസില്ലാതെ പോലീസുകാര്‍ ബലമായി പിടിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയതായും ദീപ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ ആരോപിച്ചു. അര മണിക്കൂറിലേറെ പുരുഷ പോലീസുകാര്‍ മാത്രമായി ഓട്ടോറിക്ഷയില്‍ ഇടറോഡുകളിലൂടെ കൊണ്ടുപോയതായും സന്ദേശത്തില്‍ പറയുന്നു. വിവരമറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയപ്പോഴേക്കും ദീപാ അനിലിനെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചു.

തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി കാട്ടി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.

Content Highlights: Minister Muhammed Riyas black flag Mahila Congress leader

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented