മധു വധക്കേസ്: മരണം പോലീസ് കസ്റ്റഡിയിൽ വെച്ചെന്ന് പറയാനാവില്ലെന്ന് ഡോക്ടർ


മധു | Photo - Mathrubhumi archives

മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധു ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട കേസിൽ, പോസ്റ്റ്മോർട്ടം നടത്തിയ തൃശ്ശൂർ മെഡിക്കൽകോളേജിലെ ഫോറൻസിക് വിഭാഗം സീനിയർ ഡോക്ടർ എൻ.എ. ബൽറാമിനെ തിങ്കളാഴ്ച കോടതിയിൽ വിസ്തരിച്ചു. കേസിലെ 90-ാം സാക്ഷിയാണ് അദ്ദേഹം. മധുവിന്റെ മരണം പോലീസ് കസ്റ്റഡിയിൽവെച്ചാണെന്ന് പറയാനാവില്ലെന്ന്, വിചാരണനടക്കുന്ന മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേകകോടതിയിൽ ഡോക്ടർ പറഞ്ഞു.

മൃതദേഹത്തിൽക്കണ്ട പരിക്കുകൾ പെട്ടെന്ന് മരണത്തിലേക്ക് നയിക്കാവുന്നതല്ല. സമയമെടുക്കുന്തോറും ആൾ അപകടത്തിലാവുകയും പതിയെ മരണത്തിലേക്ക് നയിക്കുന്നതുമായ ഒരുകൂട്ടം പരിക്കുകളാണ് മധുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നും ഡോക്ടർ കോടതിയിൽ വ്യക്തമാക്കി.



പോലീസ് കസ്റ്റഡിയിൽവെച്ചേറ്റ പരിക്കുകൾ ഏതൊക്കെയാണെന്ന് പ്രതിഭാഗം ഡോക്ടറോട് ചോദിച്ചു. എന്നാൽ, പരിക്കുകൾ വേർതിരിക്കാൻ കഴിയില്ലെന്നും പൊലീസല്ല, ആരടിച്ചാലും ഇത്തരം പരിക്കുകൾ ഉണ്ടാവുമെന്നായിരുന്നു ഡോക്ടറുടെ മറുപടി.

മധുവിന്റെ ശരീരത്തിലെ 44 പരിക്കുകളിൽ ഒന്നുമുതൽ 15 വരെയുള്ളവയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.

കേസിൽ സാക്ഷിവിസ്താരം ചൊവ്വാഴ്ചതുടരും. രണ്ടുസാക്ഷികളെ വീണ്ടും വിചാരണ ചെയ്യണമെന്ന പ്രൊസിക്യൂഷൻ ഹർജിയും ചൊവ്വാഴ്ച പരിഗണിക്കും

Content Highlights: attappadi madhu murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented