മധു വധം: കൂറുമാറിയ സാക്ഷിയെ വനംവകുപ്പില്‍നിന്ന് പിരിച്ചുവിട്ടു; കാഴ്ച പരിശോധിക്കണമെന്ന് കോടതി


ഇതോടെ മധു വധക്കേസില്‍ കൂറുമാറിയതിനെത്തുടര്‍ന്ന് പിരിച്ചുവിട്ട വാച്ചര്‍മാരുടെ എണ്ണം നാലായി. 

സുനിൽ കുമാർ, മധു

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു കൊലപാതക കേസില്‍ കൂറുമാറാന്‍ ശ്രമിച്ച സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കുന്നു. 29-ാം സാക്ഷി സുനില്‍കുമാറിന്റെ കാഴ്ചശക്തിയാണ് പരിശോധിക്കുന്നത്. മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന.

മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സുനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞത്. ഇതോടെയാണ് കാഴ്ച പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്.

മധുവിനെ പ്രതികള്‍ മര്‍ദിച്ചുകൊണ്ടുവരുന്നത് കാണുന്നവരുടെ ദൃശ്യമാണ് ഇന്ന് കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നയാളാണ് സുനില്‍ കുമാര്‍. നിങ്ങള്‍ അവിടെയുണ്ടല്ലോ എന്ന് ജഡ്ജി ചോദിച്ചപ്പോള്‍ തനിക്കത് കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു സുനില്‍ കുമാര്‍ പറഞ്ഞത്.

പ്രതികള്‍ മധുവിനെ പിടിച്ചുകൊണ്ടുവരുന്നത് കണ്ടു, കള്ളന്‍ എന്ന് ആക്രോശിച്ചുകൊണ്ടാണ് പിടിച്ചുകൊണ്ടുവന്നത് എന്നായിരുന്നു നേരത്തെ സുനില്‍ കുമാര്‍ നല്‍കിയ മൊഴിയിലുള്ളത്.

അതിനിടെ, കേസില്‍ കൂറുമാറിയ സുനില്‍കുമാറിനെ വനംവകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു. വനംവകുപ്പില്‍ സൈലന്റ് വാലി ഡിവിഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു സുനില്‍ കുമാര്‍. ഇതോടെ മധു വധക്കേസില്‍ കൂറുമാറിയതിനെത്തുടര്‍ന്ന് പിരിച്ചുവിട്ട വാച്ചര്‍മാരുടെ എണ്ണം നാലായി.

Content Highlights: attappadi madhu murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented