അടിതെറ്റി റോഡിലേക്ക് വീണു; അട്ടപ്പാടി ചുരത്തിൽ കാട്ടാനക്കുട്ടി ചെരിഞ്ഞു


അട്ടപ്പാടി ചുരത്തിൽ ഒൻപതാംവളവിന് സമീപം അടിതെറ്റിവീണ് ചരിഞ്ഞ പിടിയാനക്കുട്ടി

അഗളി: അട്ടപ്പാടി ചുരത്തിൽ ഒൻപതാംവളവിന് സമീപം അടിതെറ്റിവീണ് കാട്ടാനക്കുട്ടി ചരിഞ്ഞു. അഞ്ചുവയസ്സുള്ള പിടിയാനക്കുട്ടിയാണ് ചരിഞ്ഞത്. മുകളിലത്തെ റോഡിൽനിന്ന്‌ അടിതെറ്റി പാറയിലൂടെ താഴത്തെറോഡിന് സമീപം പതിക്കുകയായിരുന്നു.

തിങ്കളാഴ്ചരാവിലെ ഏഴരയോടെ ഇതുവഴിപോയ ബസിലെ യാത്രക്കാരാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയിൽ കണ്ടത്. യാത്രക്കാരനായ ഷിബുസിറിയക് ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചു. മണ്ണാർക്കാട് വനംറേഞ്ച്‌ ഓഫീസർ എൻ. സുബൈർ, ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ ആർ. രാജേഷ് എന്നിവർ സ്ഥലത്തെത്തി.

അട്ടപ്പാടി ചുരത്തിൽ എട്ടാനകളുള്ള കൂട്ടമുണ്ട്. ഈ കൂട്ടത്തിലെ കുട്ടിയാണ് അടിതെറ്റിവീണ്‌ ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണാർക്കാട്ടുനിന്ന് ക്രെയിൻ കൊണ്ടുവന്ന് ജഡം ലോറിയിൽക്കയറ്റി ആനമൂളിയിലുള്ള മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. തൃശ്ശൂരിൽനിന്നെത്തിയ ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി സമീപത്തെ വനത്തിൽ ദഹിപ്പിച്ചു.

കാട്ടാനകള്‍ക്ക് കുരുതിക്കളമായി പാലക്കാട്; രണ്ടുവര്‍ഷത്തിനിടെ ചരിഞ്ഞത് 14 കാട്ടാനകള്‍

പാലക്കാട്: കാട്ടാനകളുടെ തുടര്‍ച്ചയായ മരണത്തിന് സാക്ഷിയായി പാലക്കാട്. പാലക്കാട്, നെന്മാറ, മണ്ണാര്‍ക്കാട് വനം ഡിവിഷനുകളുടെയും പറമ്പിക്കുളം വൈല്‍ഡ് ലൈഫ് ഡിവിഷന്റെയും പരിധികളിലായി 14 കാട്ടാനകളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ചരിഞ്ഞത്. ഇതില്‍ നാലാനകള്‍ ഷോക്കേറ്റാണ് ചരിഞ്ഞത്. രണ്ടെണ്ണം കോയമ്പത്തൂരില്‍നിന്ന് വായില്‍ മുറിവുകളോടെ എത്തി അവശരായി ചരിഞ്ഞു. പടക്കം പൊട്ടിയാണ് ഒരാനയ്ക്ക് പരിക്കേറ്റത്. നാല് കാട്ടാനകള്‍ കടുവയടക്കമുള്ള മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റും ഒരെണ്ണം മലയിടുക്കിലേക്കുവീണ് അവശനായും ചരിഞ്ഞവയാണ്. ഒന്ന് പിടിയാനക്കുട്ടിയാണ്.

ചാലില്‍ വീണ ആനക്കുട്ടിയെ തള്ളയാന രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസകോശം തകര്‍ന്നായിരുന്നു ചരിഞ്ഞത്. പറമ്പിക്കുളത്ത് ഒരാന കാട്ടുകൊമ്പന്റെ ആക്രമണത്തിലും ചരിഞ്ഞു. മുറിവേറ്റ് വെള്ളത്തിലിറങ്ങിനിന്ന ആന കഴിഞ്ഞവര്‍ഷം നെല്ലിയാമ്പതിയില്‍ ചരിഞ്ഞു. ഇതില്‍ ഏറ്റവും അവസാനത്തേതാണ് തിങ്കളാഴ്ച അട്ടപ്പാടി ചുരത്തിലുണ്ടായത്. അടിതെറ്റിവീണാണ് കാട്ടാനക്കുട്ടി ചരിഞ്ഞത്.

നേരത്തേ വാളയാറില്‍ തീവണ്ടിപ്പാളത്തില്‍ തീവണ്ടിതട്ടി കാട്ടാനകള്‍ ചരിയുന്നത് പതിവായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തില്‍ ആനകളൊന്നും ചരിഞ്ഞിട്ടില്ലെന്നത് ആശ്വാസമാണ്.

ആനകളുടെ എണ്ണം കൂടി

കഴിഞ്ഞ 17 വര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ചരിയുന്നവയുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുന്നുണ്ട്. പാലക്കാട്ടെ കാടുകളില്‍ അസുഖബാധിതരായി ആനകള്‍ ചരിയുന്നത് പൊതുവേ കുറവാണ്. കൂടുതല്‍ പഠനങ്ങളൊന്നും ആനകളുടെ ചരിയലുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടത്തിയിട്ടില്ല.

2017-ല്‍ നടത്തിയ കണക്കെടുപ്പില്‍ അയ്യായിരത്തിലധികം കാട്ടാനകള്‍ കേരളത്തിലെ വനങ്ങളിലുണ്ടെന്നാണ് കണ്ടെത്തിയത്. പലതും പത്തിലധികമുള്ള സംഘങ്ങളായി നടക്കുന്നവ. കോവിഡ് പ്രതിസന്ധികള്‍ കാരണം 2021-ല്‍ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് മുടങ്ങുകയുണ്ടായി. ആനകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ധന ഉണ്ടായിട്ടുണ്ടായിരിക്കുമെന്നുതന്നെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ചരിഞ്ഞതില്‍ രണ്ടെണ്ണം തമിഴ്‌നാട്ടില്‍നിന്ന് പരിക്കേറ്റ് കേരളത്തിലെത്തിയവയാണ്. വനത്തിനുള്ളില്‍ കാട്ടാനയും പുലിയുമടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റാണ് അഞ്ചെണ്ണം ചരിഞ്ഞത്.

തമിഴ്‌നാട്ടില്‍ ആനകള്‍ ചരിയുന്നത് തുടര്‍ക്കഥയാവുകയാണ്.

Content Highlights: attapapdi elephant died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented