തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തില്‍ ലീനയുടെ മകന്‍ നിഖില്‍ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോള്‍ രേഖകള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിന് ഒടുവിലാണ് പോലീസ് നിഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിഖില്‍ കുററം സമ്മതിച്ചു. വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലയ്ക്ക് പിന്നാലെ സിപിഎം ആക്രമണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നായിരുന്നു നിഖിലിന്റെ മൊഴി. സംഭവം ലീന അറിഞ്ഞിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

 സംഭവത്തില്‍ ആദ്യം മുതല്‍ക്കേ പരിസരവാസികള്‍ക്കും പോലിസിനും ദുരൂഹത തോന്നിയിരുന്നു. വീട്ടുകാരുടെ പ്രതികരണവും സംശയം ജനിപ്പിക്കുന്നതായിരുന്നു.

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലീനയുടെ വീടിന് നേരെ അക്രമണമുണ്ടായത്. 

 

Content Highlights: Attack on youth congress leader Leena's house; Leena's son Nikhil  taken into custody