ബിജെപിയെ രക്ഷിക്കാനുള്ള CPM നിലപാട് പരിഹാസ്യം; ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ കൂറുമാറിയതിനെതിരെ CPI


2 min read
Read later
Print
Share

കേസിൽ സാക്ഷികളായ സി.പി.എം. നേതാക്കൾ കൂറുമാറിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ 12 ബി.ജെ.പി.- ആർ.എസ്.എസ്. പ്രവർത്തകരെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (രണ്ട്) വെറുതേ വിട്ടത്.

കെ പ്രകാശ് ബാബു, 2016-ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത ഇ. ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ് ഇട്ട് നില്ക്കുന്നു | Photo: https://www.facebook.com/prekashbabucpi

കാസർകോട്: മുൻ മന്ത്രിയും സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആക്രമിച്ച കേസിൽ സി.പി.എം. സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ സി.പി.ഐ. സത്യസന്ധമായി മൊഴികൊടുക്കുന്നതിന് പകരം ബി.ജെ.പി., ആർ.എസ്.എസ്. പ്രതികളെ രക്ഷിക്കണമെന്ന സി.പി.എം. നിലപാട് പരിഹാസ്യമെന്ന് സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു ഫേസ് ബുക്കിൽ കുറിച്ചു.

കേസിൽ സാക്ഷികളായ സി.പി.എം. നേതാക്കൾ കൂറുമാറിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ 12 ബി.ജെ.പി.- ആർ.എസ്.എസ്. പ്രവർത്തകരെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (രണ്ട്) വെറുതേ വിട്ടത്.

2016 മേയ് 19-ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലിൽ ആഹ്ളാദപ്രകടനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ചന്ദ്രശേഖരന്റെ ഇടത് കൈയെല്ലിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാറിൽ റവന്യൂ മന്ത്രിയായി ചുമതലയേറ്റത്.

സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി 2022 നവംബർ 28-ന് നടന്ന വിചാരണയ്ക്കിടെയാണ് കൂറുമാറിയത്.

കെ. പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2016-ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത ഇ. ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ് ഇട്ട് ഗവർണറോടും മുഖൃമന്ത്രിയോടുമൊപ്പം നിൽക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും. നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി., ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം. നേതാവിനും പരുക്ക് പറ്റിയിരുന്നു. പോലീസ് കേസെടുത്തു. ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം. നേതാവ് ഉൾപ്പടെയുള്ള എല്ലാ സി.പി.എം. പ്രവർത്തകരായ സാക്ഷികളും മൊഴിമാറ്റിപ്പറഞ്ഞ് കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെവിട്ടു.

സി.പി.ഐ. നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സത്യസന്ധമായി മൊഴികൊടു ക്കുന്നതിനു പകരം ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം. പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്, പരിഹാസൃമാണ്. സി.പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.

Content Highlights: Attack on e Chandrasekharan mla Sangh workers walk free as CPM leaders turn hostile

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented