പിടിയിലായ പ്രതികൾ | photo: screen grab mathrubhumi news
തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കട ഉടമയ്ക്ക് നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഷെഫീക്ക്, സജില്‍, ഡിറ്റ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച തോക്കും പോലീസ് പിടിച്ചെടുത്തു.
പാലക്കാട് സ്വദേശി മണികണ്ഠനാണ് ഇന്നലെ രാത്രി എട്ട് മണിയോടെ വെടിയേറ്റത്. കാലില്‍ വെടിയേറ്റ മണികണ്ഠന്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
നേരത്തെ പഞ്ചര്‍ ഒട്ടിച്ച് കൊടുക്കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കവും വൈരാഗ്യവുമാണ് അക്രമണത്തിന് കാരണം. ഞായറാഴ്ച രാത്രി സംഘടിച്ചെത്തിയ പ്രതികള്‍ കടയുടമയെ മാര്‍ദ്ദിക്കുകയും കാലില്‍ വെടിവെയ്ക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. അറസ്റ്റിലായ ഫെഷീക്ക് നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.
തൃശൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഗുണ്ടാവിളയാട്ടം തടയാന്‍ ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന പേരില്‍ വ്യാപക പരിശോധന നടക്കുന്നതിനിടെയാണ് വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
content highlights: attack against tyre shop owner, three arrested in thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..