പി.എ. മുഹമ്മദ് റിയാസ് | ഫോട്ടോ മാതൃഭൂമി
കോഴിക്കോട്: ഡി.വൈ.എഫ്.ഐ. നേതാവായിരുന്നപ്പോള്‍ ഡി.ഐ.ജി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ട്രാഫിക് എസ്.ഐ.യെ ആക്രമിച്ചെന്ന കേസില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി.
നിര്‍മല്‍ മാധവ് കേസുമായി ബന്ധപ്പെട്ടുള്ള പോലീസ് അതിക്രമത്തിനെതിരേ എസ്.എഫ്.ഐ. നടത്തിയ ഡി.ഐ.ജി. ഓഫീസ് മാര്‍ച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയായിരുന്ന മുഹമ്മദ് റിയാസാണ് ഉദ്ഘാടനംചെയ്തത്. മാര്‍ച്ചിനിടെ ഇംഗ്ലീഷ് പള്ളിക്കുമുന്നില്‍വെച്ച് ട്രാഫിക് എസ്.ഐ.യെ ആക്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്‌തെന്നാണ് കേസ്.
റിയാസടക്കം ഇരുപതോളം പ്രതികളുള്ള കേസില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഹാജരായി ജാമ്യം നേടിയിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വീണ്ടും അദ്ദേഹം ഹാജരാവുകയായിരുന്നു. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാനായി കേസ് വീണ്ടും മേയ് 27-ന് പരിഗണിക്കും.
Content Highlights: attack against police officer, minister mohammed riyas appeared in court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..