പാലക്കാട്ട് ഫുട്‌ബോള്‍ ഘോഷയാത്രയ്ക്കിടെ പോലീസിനെതിരെ ആക്രമണം; 22 പേര്‍ അറസ്റ്റില്‍


.

പാലക്കാട്: ലോകകപ്പ് ഫുട്‌ബോള്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫുട്‌ബോള്‍ പ്രേമികള്‍ നടത്തിയ ഘോഷയാത്രയ്ക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അനധികൃതമായി സംഘംചേരല്‍, കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി പോലീസിനെ സംഘംചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.ഞായറാഴ്ച ഫുട്‌ബോള്‍ ആരാധകര്‍ ജൈനമേട്ടില്‍നിന്ന് നടത്തിയ ഘോഷയാത്ര ഒലവക്കോട്ട് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഘോഷയാത്രയ്ക്കിടെ ഗതാഗത സ്തംഭനമുണ്ടായപ്പോള്‍ പോലീസ് നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു കല്ലേറ്്. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി.

കല്ലേറിനിടെ പരിക്കേറ്റ ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കെ. മോഹന്‍ദാസ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ കെ.പി. സുനില്‍കുമാര്‍ എന്നിവര്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാവാനിടയുണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന 100 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

സാമൂഹികവിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നും ഈ വിവരം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഘോഷയാത്രയുടെ സംഘാടകര്‍ പറഞ്ഞു.

Content Highlights: attack against police 22 arrested in palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented