തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി


പ്രതീകാത്മക ചിത്രം | Photo: Getty Images

തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. ആര്‍.എസ്.എസ് കാര്യവാഹ് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതിയായ എബിക്കാണ് (27) വെട്ടേറ്റത്. വലതു കാല്‍ രണ്ടായി മുറിഞ്ഞ നിലയിലാണ്.

രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് വെട്ടിയത്. ബുധാഴ്ച രാവിലെ പതിനൊന്നരക്ക് ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം. വീടിനു സമീപത്തെ റോഡരികത്തെ മതിലിലില്‍ സുഹൃത്തുമായി ഇരിക്കുകയാരുന്നു എബിയെ രണ്ട് ബൈക്കുകളിലായി എത്തിയ നാല് അംഗ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് അടുത്ത ഒഴിഞ്ഞ പുരയിടത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി സംഘം പിന്‍തുടര്‍ന്ന് വെട്ടുകയായിരുന്നു. വലതു കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിചെങ്കിലും ശസ്ത്രക്രിയ വേണ്ടതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
.
ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യം പോലീസ് ശേഖരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി ശ്രീ കാര്യം പോലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലം തിരുവനന്തപുരം ഡിസിപി മുഹമ്മദ് ആരിഫ് സ്ഥലം സന്ദര്‍ശിച്ചു.

content highlights: attack against murder case accused

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented