കോയമ്പത്തൂര്‍: മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ക്ക് കുത്തേറ്റു. കോയമ്പത്തൂരിനടുത്ത് എട്ടിമട റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെയാണ് അഞ്ജന എന്ന സ്റ്റേഷന് മാസ്റ്റര്‍ കുത്തേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മോഷണം ശ്രമം ചെറുക്കുന്നതിനിടെയാണ് ആക്രണമെന്ന് സൂചന.
സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന് മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനായി പുറത്ത് പോയ സമയത്താണ് അക്രമി സ്റ്റേഷന് മാസ്റ്ററുടെ മുറിയിലെത്തിയത്. അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തിലും നെഞ്ചിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സഹ ജീവനക്കാരന് തിരിച്ചെത്തുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മോഷണശ്രമമായിരുന്നു അക്രമിയുടെ ഉദ്ദേശ്യമെന്ന് കരുതുന്നു.
അഞ്ജനയെ പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Content Highlights:Attack against malayalee women station master
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..