തിരുവനന്തപുരം: ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കു നേരെ കയ്യേറ്റം. ഡോ. മാലു മുരളിയെയാണ്‌ രാത്രി പന്ത്രണ്ടരയോടെ അത്യാഹിത വിഭാഗത്തില്‍വെച്ച്‌ രണ്ടു പേര്‍ ആക്രമിച്ചത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മുറിവിന് മരുന്ന് വെക്കാന്‍ എത്തിയവരാണ് അതിക്രമം നടത്തിയത്. മുറിവിന്റെ കാരണം അന്വേഷിച്ചതില്‍ പ്രകോപിതരായാണ് ഇരുവരും ചേര്‍ന്ന് അക്രമിച്ചതെന്നും ഡോ. മാലു മുരളി പറഞ്ഞു.

ആക്രമികള്‍ കൈപിടിച്ചു തിരിച്ചെന്നും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ഡോക്ടറുടെ പരാതിയിലുണ്ട്. ബഹളം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിട്ടുണ്ട്. അക്രമികളെ രണ്ടുപേരേയും പോലീസ് അറസ്റ്റു ചെയ്തു. അക്രമികളെ രണ്ടുപേരേയും പോലീസ് അറസ്റ്റു ചെയ്തു. കരിമഠം സ്വദേശി റഷീദ്, വള്ളക്കടവ് സ്വദേശി റഫീക്ക്   എന്നിവരാണ് അറസ്റ്റിലായത്  അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

content highlights: attack against lady doctor in thiruvananthapuram