വിവാദ പരാമര്‍ശം ; ജലീലിന്റെ  ഓഫീസിന് നേരെ കരി ഓയില്‍ പ്രയോഗം


കെ.ടി ജലീലിന്റെ എം.എൽ.എ ഓഫീസിന് നേരെ കരി ഓയിൽ പ്രയോഗം നടത്തിയപ്പോൾ

എടപ്പാള്‍: കശ്മീരിനെ കുറിച്ചുള്ള കെ.ടി ജലീല്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ കരി ഓയില്‍ പ്രയോഗം നടത്തി. എടപ്പാളിലെ ഓഫീസിലെ ഷട്ടറിലും ബോര്‍ഡിലുമാണ് കരി ഓയില്‍ ഒയിച്ചത്. ഷട്ടറില്‍ നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്.

ജലീലിന്റെ കശ്മീര്‍ യാത്രയ്ക്കിടെ ആയിരുന്നു വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പരാമര്‍ശം. തുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഗവര്‍ണറടക്കം ജലീലിന്റെ പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.

Content Highlights: attack against kt jaleel's office over controversial remarks against PoK


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented