സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്


ആനാവൂർ നാഗപ്പന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ നിന്ന്‌

തിരുവനന്തപുരം: പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയും ആക്രമണം. ശനിയാഴ്ച രാത്രിയാണ് നെയ്യാറ്റിന്‍കരയ്ക്ക് സമീപം ആനാവൂരിലുള്ള വീടിന് നേരെ ഒരു സംഘം കല്ലേറ് നടത്തിയത്. വാഹനത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ക്കും മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാടുണ്ടായി. സംഭവത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച വഞ്ചിയൂരില്‍ ഉണ്ടായ സിപിഎം -ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ പ്രവര്‍ത്തകരാണ് രാത്രി ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി പാര്‍ട്ടി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. ശനിയാഴ്ച തന്നെ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം സാധിച്ചിരുന്നില്ല.

തുടര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ ഇവരെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മേട്ടുക്കടയിലെ ഓഫീസിനു നേരേ കല്ലേറുണ്ടായത്. വഞ്ചിയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് എ.ബി.വി.പി. പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു.

ശനിയാഴ്ച വൈകീട്ടോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എല്‍.ഡി.എഫിന്റെ വികസനജാഥയ്ക്കിടെ വഞ്ചിയൂരില്‍ വെള്ളിയാഴ്ച സി.പി.എം.-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. എ.ബി.വി.പി. സംസ്ഥാന കമ്മിറ്റി ഓഫീസും ആക്രമിച്ചു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കല്ലേറെന്നാണ് പോലീസ് നിഗമനം.

Content Highlights: attack, anavoor nagappan, cpm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented